ഒറ്റമുറികളിൽ ഒതുങ്ങിപ്പോയവരെ ചേർത്തുപിടിക്കാൻ നാടിനെ ഓർമപ്പെടുത്തി പാലിയേറ്റീവ് ദിനം ആഘോഷിച്ചു.
കുറ്റിക്കാട്ടൂർ : ഒറ്റമുറികളിൽ ഒതുങ്ങിപ്പോയവരെ ചേർത്തുപിടിക്കാൻ നാടിനെ
ഓർമപ്പെടുത്തി പാലിയേറ്റീവ് ദിനം
ആഘോഷിച്ചു
കുറ്റിക്കാട്ടൂർ പാലിയേറ്റീവ് കെയർ സൊസൈറ്റി സംഘടിപ്പിച്ച ജനകീയ ബോധവത്കരണ റാലി പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആർ.വി ജാഫർ ഫ്ലാഗ് ഓഫ് ചെയ്തു.
പെരുവയൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ .ടി. ജയശ്രീ, കെ.ടി മിനി , എൻ. പുഷ്പലത, ഉഷ അമ്പടത്ത്, സുധ രബീഷ് , കുറ്റിക്കാട്ടൂർ ഹയർ സെക്കണ്ടറി അധ്യാപകരായ രഞ്ജിത്, രൂപേഷ് , സാലിമ,
എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
റാലിയിൽ കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ ജെ.ആർ.സി, എൻ. എസ്. എസ് , സ്കൗണ്ട് & ഗൈഡ് വിദ്യാർഥികൾ, പെരിങ്ങളം ഹയർ സെക്കണ്ടറി എൻ. എസ്. എസ്. കുറ്റിക്കാട്ടൂർ എ ഡബ്ലിയു എച്ച് എഞ്ചിനീയറിങ്ങ് കോ ളേജ് , പോളി ടെക്നിക്
സ്ഥാപനങ്ങളിലെ നാഷനൽ സർവീസ് സ്കീം വീണ്ടിയർമാർ
മെക് സെവൻ അംഗങ്ങളായ കുൽസു റഹ്മാൻ, നിഷ കെ പി , സജ്ന ,പാലിയേറ്റീവ് നഴ്സ് സിമി, ബൈജ എന്നിവർ റാലിയിൽ അണിനിരന്നു.
പാലിയേറ്റീവ് വളണ്ടിയർമാരായ
ടി.ടി.സുലൈമാൻ, ഹബീബ്, ഷമീന വെള്ളക്കാട്ട്,, നാരായണൻ, ടി.പി. ഷാഹുൽ ഹമീദ്, രവികുമാർ, ബുഷ്റ , മൈമൂന വി ,ശിവാനന്ദൻ, ജലീൽ ,പ്രദീപ് ഇടവലത്ത്
കെ.വി. വി. ഇ എസ് യൂത്ത് വിംഗ് പ്രസിഡണ്ട് ഷമീർ പാർക്ക് എന്നിവർ റാലിക്ക് നേതൃത്വം നൽകി.
പാലിയേറ്റീവ് ചെയർമാൻ രവീന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൺവീനർ റഹ് മാൻ കുറ്റിക്കാട്ടൂർ സ്വാഗതം പറഞ്ഞു.

