സംഭൽ വെടിവെപ്പ് ; പോലീസുകാർക്കെതിരെ കേസെടുക്കാൻ നിർദേശിച്ച ജഡ്‌ജിന് സ്ഥലംമാറ്റം
അലഹബാദ് :സംഭൽ വെടിവെപ്പിൽ ഉത്തരവാദികളായപോലീസുകാർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് വിഭാൻഷു സുധീറിനാണ് സ്ഥലം മാറ്റം.
പകരം എത്തുക മസ്‌ജിദിൽ സർവേക്ക് ഉത്തരവിട്ട ജഡ്‌ജി
അലഹബാദ് ഹൈക്കോടതി പുതുതായി സ്ഥലം മാറ്റം പ്രഖ്യാപിച്ച ജഡ്ജിമാരുടെ ലിസ്റ്റിൽ സുറിന് സുൽത്താൻ പൂരിലേക്കാണ് സ്ഥലം മാറ്റം ലഭിച്ചത്. പോലീസ് വെടിവെപ്പിൽ അഞ്ച് മുസ്‌ലിംകളാണ് സംഭലിൽ അന്ന് കൊല്ലപ്പെട്ടത് . ജഡ്ജിയുടെ അപ്രതീക്ഷിത മാറ്റത്തിൽ അഭിഭാഷകർ കോടതിവളപ്പിൽ യോഗി സർക്കാരിനെതിരെ പ്രതിഷേധിച്ചു.
സുധീറിന് പകരം തൽസ്ഥാനത്തു നിയമനം ലഭിച്ചത് സിവിൽ ജഡ്ജ് ആയ ആദിത്യ സിംഗിനാണ്. മുമ്പ് സംഭൽ ഷാഹി ജമാ മസ്‌ജിദിൽ സർവേക്ക് ഉത്തരവിട്ട ജഡ്‌ജിയാണ് ആദിത്യ സിങ് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
2024 നവംബറിൽ ജില്ലയിലെ ഒരു പള്ളി സർവേയെച്ചൊല്ലിയുണ്ടായ സംഘർഷത്തിനിടെ പൊട്ടിപ്പുറപ്പെട്ട സാംബാൽ അക്രമം നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുത്തുന്നതിനും വ്യാപകമായ നാൾ നഷ്ടങ്ങൾക്കും കാരണമായിരുന്നു .
സാംബാലിലെ കോട് ഗർവി പ്രദേശത്തെ മുഗൾ കാലഘട്ടത്തിലെ ഷാഹി ജുമാ മസ്ജിദിൽ കോടതി ഉത്തരവിട്ടതിനെ തുടർന്ന് സർവേയ്ക്കിടെ 700-800 തിരിച്ചറിയാത്ത പേർക്കെതിരെ പോലീസ് സംഘത്തിന് നേരെ കല്ലെറിഞ്ഞതായി ആരോപിച്ച് നിരവധി പേരെ അറസ്റ്റ് ചെയ്തു.
കലാപത്തിനിടയിൽ നടന്ന വെടിവെപ്പിലാണ്
അഞ്ച് പേർ മരിച്ചത്

