സിപിഐ മുൻ ലോക്കൽ സെക്രട്ടറി പി.എക്സ് ബാബുവും മക്കളായ കാസ്ട്രോം, ചെഗുവും ഇനി ബി. ജെ പി യിൽ
കോട്ടയം:പാർട്ടി നേതാക്കളോടുള്ള ആരാധന മൂത്ത് മക്കൾക്ക് പേരിട്ടെങ്കിലും അവസാനം അവരെ പാർട്ടിയിൽ നിലനിർത്താൻ അച്ഛനായില്ല. അച്ചനടക്കം പാർട്ടി വിട്ട് ബി.ജെ. പി. യിൽ ചേർന്നു
സിപിഐ മുൻ ലോക്കൽ സെക്രട്ടറി പി.എക്സ് ബാബുവിൻ്റെ മക്കളായ കാസ്ട്രോം, ചെഗുവുമാണ
ബി.ജെ. പി. യിൽ ചേർന്നത്.
കോട്ടയത്ത്
ബിജെപി നേതാക്കൾ ഷാൾ അണിയിച്ചു ഇവരെ സ്വീകരിച്ചു.
സിപിഐ കോട്ടയം ജില്ലാ കമ്മിറ്റി അംഗം, എഐഎസ്എഫ് മുൻ സ്റ്റേറ്റ് സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുള്ളയാളാണ് പി.എക്സ് ബാബു. കമ്യൂണിസ്റ്റ് നേതാക്കളോടുള്ള ആരാധന മൂലമാണ് ഇദ്ദേഹം മക്കൾക്ക് കാസ്ട്രോ എന്നും ചെഗു എന്നി പേരുകൾ ഇട്ടത്. ക്ലിൻ്റൺ എന്നാണ് മറ്റൊരു മകൻ്റെ പേര്.
അതേസമയം, പി.എക്സ് ബാബുവിന് കാലങ്ങളായി പാർട്ടിയുമായി സഹകരണം ഉണ്ടായിരുന്നില്ലെന്ന് സിപിഐ പ്രാദേശിക നേതൃത്വം അറിയിച്ചു. മക്കൾ ആരും പാർട്ടിയുടെ ഒരു ഘടകത്തിലും പ്രവർത്തിച്ചിരുന്നില്ലെന്നും സിപിഐ തലയാഴം ലോക്കൽ കമ്മിറ്റി വ്യക്തമാക്കി.

