പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ കാൻസർ – പി.വി. അൻവർ

മലപ്പുറം:   പിണറായിയെ അധികാരത്തില്‍ നിന്ന് ഇറക്കാന്‍ യുഡിഎഫ് നേതൃത്വം എന്ത് പറഞ്ഞാലും അനുസരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വര്‍.
പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ കാൻറാണെന്നും പി വി അന്‍വര്‍ പറഞ്ഞു. കേരളം കണ്ടിട്ടില്ലാത്ത വര്‍ഗീയതയാണ് മുഖ്യമന്ത്രിയുടെയും അനുചരന്മാരുടെയും വായില്‍ നിന്ന് വരുന്നതെന്നും അന്‍വര്‍ വിമര്‍ശിച്ചു.

കേരളം മുഴുവന്‍ യുഡിഎഫിന് ലഭിക്കാന്‍ പോവുകയാണ്. ബേപ്പൂരിന് ഒരു സ്‌പെഷ്യല്‍ പരിഗണനയുണ്ടാകും. യുഡിഎഫ് ആദ്യം പിടിച്ചെടുക്കുക ബേപ്പൂരായിരിക്കുമെന്നും പരമാവധി മണ്ഡലങ്ങളില്‍ യുഡിഎഫിനായി പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രമെന്നും പി വി അന്‍വര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *