യുദ്ധം അവസാനിപ്പി ക്കാനുള്ള ഉടമ്പടിയാണ് ഹമാസ് അംഗീകരിച്ചത് .ആയുധം വെച്ച് കീഴട ങ്ങുമെന്ന് സംഘടന പ്രഖ്യാപിച്ചിട്ടില്ല – ഹമാസ്

ഗസ്സ :യുദ്ധം അവസാനിപ്പിക്കാനുള്ള ഉടമ്പടിയാണ് ഹമാസ് അംഗീകരിച്ചത് .ചർച്ചയുടെ ഒരു ഘട്ടത്തിലും ആയുധം വെച്ച് കീഴടങ്ങുമെന്ന് സംഘടന പ്രഖ്യാപിച്ചിട്ടില്
മൂസ അബു മർസൂക്ക് ( മുതിർന്ന ഹമാസ് നേതാവ് ) പറഞ്ഞു.ഗസ്സ വെടിനിർത്തൽ ഉടമ്പടി രണ്ടാം ഘട്ടത്തിലേക്ക് കിടക്കവേ ഹമാസിനെ നിരായുധീകരിക്കണെമെന്ന ആവശ്യം അമേരിക്കയും നെതന്യാഹുവും ഉയർത്തുന്നതിനിടെയാണ് ഹമാസ് നേതാവിന്റെ പ്രതികരണം. രണ്ടാം ഘട്ടവുമായി ബന്ധപ്പെട്ട് ഹമാസ് ആയുധം ഉപേക്ഷിക്കേണ്ടതുണ്ടെന്നും അല്ലാത്തപക്ഷം ഹമാസിനെ തകർക്കുമെന്നുമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഹമാസ് ആയുധം വെച്ച് കീഴടങ്ങാതെ ഗസ്സയിലെ പുനർനിർമാണം ആരംഭിക്കുകയില്ലെന്നും വെടിനിർത്തൽ ഉടമ്പടി പുരോഗമിക്കുകയില്ലെന്നും നെതന്യാഹു പ്രഖ്യാപിച്ചു.

ഗസ്സയുടെ ഭരണത്തിൽ നിന്ന് മാറാൻ സന്നദ്ധമാണെന്നും എന്നാൽ തങ്ങൾ ആയുധം കൈമാറുന്നത് സ്വതന്ത്ര ഫലസ്‌തീന്റെ സൈന്യത്തിനായിരിക്കുമെന്നാണ് ഹമാസിന്റെ പ്രഖ്യാപിത നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *