പരിമിധികളെ മറി കടന്നു ഉയരങ്ങൾ കീഴടക്കിയ മനുഷ്യരുടെ ആഘോഷമായി കേരള ഡിസബിലിറ്റി ഫെസ്റ്റ് ,

കോഴിക്കോട് :ആത്മവിശ്വാസത്തിൻ്റെ കരുത്തിൽ പരിമിധികളെ മറി കടന്നു ഉയരങ്ങൾ കീഴടക്കിയ മനുഷ്യരുടെ ആഘോഷമായി കേരള ഡിസബിലിറ്റി ഫെസ്റ്റ്ന്കോഴിക്കോട് തുടക്കമായി.
4 ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിൻ്റെ ഉദ്ഘാടനം
21 ഇനം വ്യത്യസ്ഥ കഴിവുകളുള്ളവർ കോഴിക്കോട് കടപ്പുറത്ത് വർണ്ണ ബലൂണുകൾ പറത്തി നിർവഹിച്ചു.

കോർപ്പറേഷൻ ഡെ. മേയർ ഡോക്ടർ ജയശ്രീ ,കളക്ടർ സ്നേ ഹിൽ കുമാര്‍ സിംഗ് മലബാർ ഗ്രൂപ്പ് ചെയർമാൻ എംപി അഹമ്മദ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.

വൈവിധ്യങ്ങളുടെയും ഉൾചേരലുകളുടെയും സന്ദേശം ഉയർത്തി പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിനുവേണ്ടി നടത്തുന്ന
ഫെസ്റ്റിൽ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകളുടെ സംഗീത, നൃത്ത നാടകം ഉൾപ്പെടെ വിവിധ വിഷയങ്ങളെ ക്കുറിച്ച സെഷനുകളും മൂന്നു സ്റ്റേജുകളിലായി നടക്കും.

ഉദ്ഘാടന ചടങ്ങിൽ ഇവൻറ് കോഡിനേറ്റർ ഡോക്ടർ എ കെ അബ്ദുൽ ഹക്കീം ഫെസ്റ്റിവൽ ഡയറക്ടർ ഡോക്ടർ റോഷൻ ബിജലി, ജനറൽ കൺവീനർ ഡോക്ടർ ഇദ്രീസ് തുടങ്ങിയവർ സംസാരിച്ചു

വാർഡ് കൗൺസിലർ സഫറി
വെള്ളയിൽ ഡോക്ടർ അഭിലാഷ് പിള്ള,ഡോക്ടർ പി സി അൻവർ പ്രസ് ക്ലബ് പ്രസിഡണ്ട്
ഇ പിമുഹമ്മദ്, എ കെ നിഷാദ് ,സിപി ഷിഹാബ്, ഇമ്മാനുവൽ, ഉമ്മർ ഫാറൂഖ്, വഴിക്കടവ്, അജ്മൽ മണ്ണാറക്കാട് ,
ശ്രീജ രാധാകൃഷ്ണൻ നുസ്റത്ത് വഴിക്കടവ്, അജ്മൽ മണ്ണാർക്കാട് ,
ശ്രീജ രാധാകൃഷ്ണൻ സമീർ സംസാരിച്ചു , രാജസ്ഥാനി ,
സൂഫി നൃത്ത വിസ്മയം, റോമിയോ ആൻ്റ് ജൂലിയറ്റ് ഡച്ച് നാടകം തുടങ്ങി നിരവധി കലാ പ്രകടനങ്ങൾ അരങ്ങേറും.

Leave a Reply

Your email address will not be published. Required fields are marked *