ഗൊഗോയിയും ഭാര്യയും പാക്കിസ്ഥാന്‍ ഏജന്റുകളാണെന്ന് ആവര്‍ത്തിച് അസം മുഖ്യമന്ത്രി.

ന്യൂഡൽഹി:കോണ്‍ഗ്രസ് എം.പി ഗൗരവ് ഗൊഗോയ്ക്കും ഭാര്യയ്ക്കുമെതിരെ അധിക്ഷേപവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ.

ഗൊഗോയിയും ഭാര്യയും പാക്കിസ്ഥാന്‍ ഏജന്റുകളാണെന്ന് ആവര്‍ത്തിച്ചഹിമന്ത താന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ ധൈര്യമുണ്ടെങ്കില്‍ കേസ് കൊടുക്കാനും വെല്ലുവിളിച്ചു.

ഗൊഗോയിയും അദ്ദേഹത്തിന്റെ ഭാര്യയും പാക്കിസ്ഥാന്‍ ഏജന്റുകളാണെന്ന് നേരത്തേയും  ഹിമന്ത അധിക്ഷേപിച്ചിരുന്നു.

ഞാന്‍ തെറ്റാണ് പറയുന്നതെന്ന് അദ്ദേഹം കരുതുന്നുവെങ്കില്‍ എനിക്കെതിരെ കേസ് ഫയല്‍ ചെയ്യട്ടെ, എനിക്ക് ഭയമില്ല,’ ഹിമന്ത വെല്ലുവിളിച്ചു.

യു.എസ് ഭരണകൂടം കാനഡയുടെ പരമാധികാരത്തെ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു: മാർക്ക് കാർണി

ഗൊഗോയിയുടെ ഭാര്യയുമായി ബന്ധപ്പെട്ട എസ്.ഐ.ടി അന്വേഷണത്തിന്റെ തുടര്‍ നടപടികള്‍ ഫെബ്രുവരി ഏഴിന് സംസ്ഥാന മന്ത്രിസഭ ഔദ്യോഗികമായി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *