ഇറങ്ങേണ്ട സ്റ്റോപ്പിൽ ഇറങ്ങാൻ മറന്ന കുട്ടിയെയും അമ്മ യെയും സുരക്ഷിതമായി തിരിച്ചിറക്കി കെ.എസ് ആർടിസി . ഇവർക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം

കോഴിക്കോട് :ഇറങ്ങേണ്ട സ്റ്റോപ്പിൽ ഇറങ്ങാൻ മറന്ന കുട്ടിക്കും അമ്മ യെയും സുരക്ഷിതമായി തിരിച്ചിറക്കി കെ.എസ് ആർടിസി  ഇവർക്ക്  വേണ്ടി 17കി.മീറ്റർ ദൂരം തിരിച്ച് ഓടിയ കെ.എസ് ആർ.ടി. സി ജീവനക്കാർക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം…
അർധരാത്രിയിൽ ബസിൽ നിന്നും ഇറങ്ങാൻ കഴിയാതെ പോയ യുവതിയെയും കുഞ്ഞിനെയുമാണ് സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ച് കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാർ മാതൃകയായത്.
ഇന്നലെ അർധരാത്രിയായിരുന്നു സംഭവം. ഉച്ചയ്ക്ക് തിരുവനന്തപുരം നിന്നു കോഴിക്കോട് വഴി മാനന്തവാടിയിലേക്ക് പോകുന്ന KL 15 A 2964 നമ്പർ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് പ്രീമിയം ബസിലാണ് സംഭവം നടന്നത്. വൈറ്റിലയിൽ നിന്നാണ് യുവതിയും കുഞ്ഞും ബസിൽ കയറിയത്. മലപ്പുറം ചങ്കുവെട്ടിയിലായിരുന്നു ഇവർക്ക് ഇറങ്ങേണ്ടിയിരുന്നത്.
ചങ്കുവെട്ടിയിൽ ഏതാനും യാത്രക്കാർ ഇറങ്ങിയെങ്കിലും തിരക്കിനിടെ യുവതിക്കും കുഞ്ഞിനും ബസിൽ നിന്നും ഇറങ്ങാൻ സാധിച്ചില്ല. ഏറെ ദൂരം മുന്നോട്ട് പോയതിന് ശേഷമാണ് ഇറങ്ങേണ്ടിയിരുന്ന വിവരം അവർ ബസ് ജീവനക്കാരെ അറിയിച്ചത്. ഹൈവേ ആയതിനാൽ ഉടൻ ബസ് തിരിക്കാൻ കഴിയാതെ വന്നതോടെ ഏകദേശം 12 കിലോമീറ്റർ മുന്നോട്ട് പോയ ശേഷമാണ് ബസ് തിരിച്ചത്.
യുവതിയെയും കുഞ്ഞിനെയും അവിടെത്തേക്ക് പോകുന്ന മറ്റൊരു കെ.എസ്.ആർ.ടി.സി ബസിൽ കയറ്റിവിടാൻ ശ്രമിച്ചെങ്കിലും ബസ് ലഭിക്കാതെ വന്നതോടെ ബസ് ജീവനക്കാർ തിരിച്ച് ചങ്കുവെട്ടിയിലേക്ക് തന്നെ എത്തിക്കാൻ തീരുമാനിച്ചു. ഇതിന് വേണ്ടി ബസ് വീണ്ടും 17 കിലോമീറ്റർ അധികമായി ഓടുകയായിരുന്നുചങ്കുവെട്ടിയിൽ ബസ് എത്തുമ്പോഴേക്കും യുവതിയുടെ സഹോദരൻ കാറുമായി സ്ഥലത്തെത്തി. തുടർന്ന് യുവതിയെയും കുഞ്ഞിനെയും സുരക്ഷിതമായി അദ്ദേഹത്തിന് കൈമാറിയ ശേഷം ബസ് വീണ്ടും യാത്ര തുടർന്നു. ബസിലെ സ്ത്രീകൾ അടക്കമുള്ള മുഴുവൻ യാത്രക്കാരും സഹകരിച്ചതായി ബസ് ജീവനക്കാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *