എ ഡബ്ലി യു എച്ച് എഞ്ചിനീയറിങ്ങ് കോളേജ് സിൽവർ ജൂബിലി നിറവിൽ ; ഫെബ്രുവരി 5, 6, 7 വിവിധ പരിപാടികൾ

കുറ്റിക്കാട്ടൂർ: ( കോഴിക്കോട്) മലബാറിൽ സാങ്കേതി വിദ്യാഭ്യാസ രംഗത്ത് മികച്ച സംഭാവനക
ളർപ്പിച്ച കുറ്റിക്കാട്ടൂരിലെ എ ഡബ്ലി യു എച്ച്( അസോസിയേഷൻ ഫോർ വെൽഫെയർ ഓഫ് ദി ഹാൻഡികാപ്പ്ഡ് ) എഞ്ചിനീയറിങ്ങ് കോളേജ് സിൽവർ ജൂബിലി നിറവിൽ.
രണ്ടര പതിറ്റാണ്ട് പിന്നിട്ട കോളേജ് ൻ്റെസിൽവർ ജൂബിലി ആഘോഷം
ഫെബ്രുവരി 5, 6, 7 തിയ്യതികളിൽ
കോളേജ് കാമ്പസിൽ നടക്കും.
കാമ്പസിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ
പ്രിൻസിപ്പൽ ഡോ. സബീന എം.വി പറഞ്ഞു

.https://youtu.be/WVW9Aw3AoSk?si=RJNY9C3NycyOLNda ‘കോളേജിൻ്റെ അക്കാദമിക മികവും ,സാമൂഹി കപ്രതിബദ്ധതയും കോർത്തി
ണക്കിയുള്ള വിവിധ പരിപാടികൾ സിൽവർ ജൂബിലിയുടെ ഭാഗമായി നടത്തുമെന്ന് അവർ അറിയിച്ചു
കോളജ് കാമ്പസിൽ നടക്കുന്ന പരിപാടിയിൽ സാങ്കേതിക , കലാ , അക്കാദമിക സെഷനുകൾ , സിൽവർ ജൂബിലി സമ്മേളനം ,
അലുംനി സംഗമം , ഇൻഡസ്ട്രി ഇൻസ്റ്റിറ്റ്യൂട്ട് ഇൻ്ററാക്ഷൻ സെഷൻ തുടങ്ങിയവ വേദിയിൽ നടക്കും.വിദ്യാ
ഭ്യാസ, വ്യവസായ രംഗത്തെ പ്രമുഖർ ,അലുംനി അംഗങ്ങൾ, എന്നിവർ വിവിധ ചടങ്ങുകളിൽ പങ്കെടുക്കും.
25 വർഷമായി കോളേജ് കൈവരിച്ച അക്കാദമിക നേട്ടങ്ങൾ പൊതുജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കുന്ന തായിരിക്കും സിൽവർ ജൂബിലി പരിപാടികളെന്ന്
ഇവർ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ
ഡോ. സബീന എം.വി
( പ്രിൻസിപ്പാൾ)
ഡോ. ഷാഹിർ വി.കെ. ( ഡയരക്ടർ ) ,
ഫാത്തിമ സപ്ന
(വൈസ് പ്രിൻസിപ്പാൾ)
ഒ.കെ ഇസ്മയിൽ
( പി. ആർ. ഒ )
എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *