ആൻഡ്രൂസ് താഴത്ത് മുസ്‍ലിം വിരോധം വിശ്വാസികളിൽ അടിച്ചേൽപ്പിക്കുന്നു. സംഘ്പരിവാർ ഏജന്റാണെന്ന് സംശയം – അൽമായ മുന്നേറ്റം, കൃസ്ത്യാനികളെ വർഗീയ വത്കരിക്കാൻ നീക്കം – ആൻഡ്രൂസ്
കൊച്ചി: സിബിസിഐ അധ്യക്ഷന്‍ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെതിരെ അൽമായ മുന്നേറ്റം. ആൻഡ്രൂസ് താഴത്ത് സംഘ്പരിവാർ ഏജന്റാണന്നാണ് സംശയമെന്ന് അൽമായ മുന്നേറ്റം വക്താവ് റിജു കാഞ്ഞൂക്കാരൻ പറഞ്ഞു. ആൻഡ്രൂസ് താഴത്ത് മുസ്‍ലിം വിരോധം വിശ്വാസികളിൽ അടിച്ചേൽപ്പിക്കകയാണ്. കത്തോലിക്ക സഭയെയും വിശ്വാസികളെയും അപമാനിക്കുന്ന പ്രതികരണങ്ങൾ നടത്തുന്നു. ആൻഡ്രൂസ് താഴത്ത് ഇന്ത്യയിലെ ക്രിസ്ത്യൻ പീഡനങ്ങളിലും മണിപ്പൂർ അക്രമങ്ങളിലും ബിജെപി ഭരണകൂടത്തെ വിമർശിച്ചിട്ടില്ലെന്നും അൽമായ മുന്നേറ്റം കുറ്റപ്പെടുത്തി.
മാർ ആൻഡ്രൂസ് താഴത്ത്
സിറോ മലബാർ സഭയുടെ ആരാധനക്രമത്തെക്കുറിച്ചോ മറ്റ് കാര്യങ്ങളിലോ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തേണ്ടത് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലാണെന്നിരിക്കെ സിബിസിഐ പ്രസിഡൻ്റ് എന്ന നിലയിൽ മാർ ആൻഡ്രൂസ് താഴത്തിൻ്റെ ഇടപെടലുകൾ അതിരുവിടുന്നെന്നാണ് അൽമായ മുന്നേറ്റം വക്താവ്
മീഡിയ വണ്ണിനോട്
പറഞ്ഞു.
ഇതിനിടെ
ക്രൈസ്തവരിലും വർഗീയത സൃഷ്ടിക്കാൻ ചില സംഘടനകള്‍ ശ്രമിക്കുന്നതായി തോന്നിയിട്ടുണ്ടെന്ന് സിറോമലബാർ സഭാ തൃശൂർ ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. അങ്ങനെയുള്ള സംഘടനകൾക്ക് ഹിന്ദു തീവ്രവാദ സംഘടനകളുടെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓരോ വർഷം കഴിയുന്തോറും കേരളത്തിലടക്കം സംഘടിതമായിട്ടുള്ള തീവ്രവാദ ഗ്രൂപ്പുകൾ സജീവമാകുകയാണ്. ജമാ അത്തെ ഇസ്ലാമി ഒരു ഭാഗത്ത്, ആർഎസ്എസ് വേറൊരു ഭാഗത്ത്. ക്രിസ്ത്യാനികളുടെ ഇടയിലും തീവ്രവാദ ഗ്രൂപ്പുകളുണ്ട്. മറ്റുചിലർ അവരെ പ്രോത്സാഹിപ്പിക്കുന്നു. വർഗീയത വളർത്തുന്നതിൽ ചില രാഷ്ട്രീയക്കാർക്കും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദീപിക ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മാർ ആൻഡ്രൂസ് താഴത്തിന്റെ പരാമർശം.

