ലോക റെക്കോർഡ് തിളക്കത്തിൽ സൈനബ; എടവണ്ണപ്പാറയിൽ ഗംഭീര സ്നേഹാദരം

എടവണ്ണപ്പാറ: മെന്റലിസം, ഹിപ്നോട്ടിസം എന്നീ മേഖലകളിൽ ഗവേഷണം നടത്തി ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി ‘റോപ്പ് എസ്‌കേപ്പ്’ എന്ന മായാജാല വിദ്യയിൽ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്‌സ് കരസ്ഥമാക്കിയ സർട്ടിഫൈഡ് ഹിപ്നോ ട്ടിസ്റ്റും എടവണ്ണപ്പാറ യൂണിറ്റ് വ്യാപാരി വ്യവസായി വനിതാ വിംഗ് ഭാരവാഹിയും കൂടിയായ സൈനബ സലാമിന്   കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടവണ്ണപ്പാറ യൂണിറ്റ്  ‘സ്നേഹാദരം’നൽകി​

എടവണ്ണപ്പാറ മമത ഗ്രാൻഡ് സിറ്റിയിൽ വെച്ച് നടന്ന  ചടങ്ങിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് കുഞ്ഞാവു ഹാജി സ്നേഹാദരം കൈമാറി.
​മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജബ്ബർ ഹാജി വാഴക്കാട്, ചീക്കോട്, മുതുവല്ലൂർ പഞ്ചായത്ത് പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ എന്നിവർ സംബന്ധിച്ചു. യൂണിറ്റ് പ്രസിഡന്റ് കൈരളി ബിച്ചാപ്പു അധ്യക്ഷത വഹിച്ചു . ചടങ്ങിൽ ജനറൽ സെക്രട്ടറി നൗഷാദ് വട്ടപ്പാറ സ്വാഗതം പറഞ്ഞു..സാമൂഹിക-സാംസ്‌കാരിക വ്യാപാര രംഗത്തെ  പ്രമുഖർ പരിപാടിയിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *