മലപ്പുറം ജില്ലയെ വിഭജിക്കണം ; സമസ്‌ത ശതാബ്‌ദി സമ്മേളനത്തിൽ പ്രമേയം

കാസർകോട്:മലപ്പുറം ജില്ലയെ ശാസ്ത്രീയ പഠനം നടത്തി വിഭജിക്കണം സമസ്‌ത ശതാബ്‌ദി സമ്മേളനത്തിൽ പ്രമേയമവതരിപ്പിച്ച് മുക്കം ഉമർ ഫൈസി. നാല്പത്തിയഞ്ച് ലക്ഷം ജനസംഖ്യ വരുന്ന ജില്ലയിൽ വിഭജനം ഭരണനിർവഹണത്തിന് അനിവാര്യമെന്ന് സംഘടന നിരീക്ഷിച്ചു. മലപ്പുറം കൂടാതെ ഇടുക്കി ,എറണാകുളം ,പാലക്കാട് അടക്കമുള്ള ജില്ലകളും പ്രതിസന്ധികളും യാത്രാക്ലേശവും നേരിടുന്നുണ്ട് പ്രമേയം പറഞ്ഞു .
കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നടത്തിയ കേരളയാത്രയിലും മലപ്പുറം ജില്ലാ വിഭജിക്കണമെന് ആവശ്യമുയർന്നിരുന്നു .

പുതിയ ജില്ലകൾ വരുന്നതോടെ ആശുപത്രികളും സിവിൽ സ്റ്റേഷനുകളും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ വികസിക്കും. പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങൾക്ക് സാമ്പത്തിക വളർച്ച കൈവരിക്കാൻ സാധിക്കും. 39 സീറ്റുകളും 38 ജില്ലകളും ഉള്ള തമിഴ്‌നാടിനെ ഇക്കാര്യത്തിൽ മാതൃകയാക്കാമെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. ഇരുമുന്നണികളും ഇക്കാര്യത്തിൽ രാഷ്ട്രീയ താല്പര്യം മാറ്റിവെച്ച് മുന്നിട്ടിറങ്ങണമെന്ന് പ്രമേയം ആവശ്യപ്പെട്ടു .

Leave a Reply

Your email address will not be published. Required fields are marked *