രാജ്യസ്നേഹത്തിന്റെ തള്ളിച്ചയിൽ പറഞ്ഞുപോയത്’ കേണൽ സോഫിയ ഖുറൈശിക്കെതിരായ അധിക്ഷേപത്തിൽ മാപ്പ് പറഞ്ഞ് മധ്യ പ്രദേശ് ബി.ജെ. പി മന്ത്രി

ഭോപ്പാൽ:’രാജ്യസ്നേഹത്തിന്റെ തള്ളിച്ചയിൽ പറഞ്ഞുപോയത്’
കേണൽ സോഫിയ ഖുറൈശിക്കെതിരായ അധിക്ഷേപത്തി ക്ഷമാപണവുമായി മധ്യപ്രദേശിലെ ബിജെപി മന്ത്രി വിജയ് കുൻവർ ഷാ.
ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ ഭീകരവാദികളെ നേരിടാൻ അവരുടെ സഹോദരിയെ തന്നെ നമ്മൾ അയച്ചിരുന്നെവെന്നായിരുന്നു മന്ത്രിയുടെ പരാമർശം. മന്ത്രി ക്ഷമാപണം നടത്താൻ വൈകിയെന്നും, എന്ത് നടപടി വേണമെന്ന് തീരുമാനിക്കാൻ സുപ്രീം കോടതി മധ്യപ്രദേശ് സർക്കാരിന് രണ്ടാഴ്ച്ച സമയം നൽകിയ സാഹചര്യത്തിലാണ് മന്ത്രിയുടെ മാപ്പ് പറച്ചിൽ. മന്ത്രിയെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *