മഞ്ചേശ്വരത്ത് കന്നുകാ ലികളുമായെ ത്തിയവർക്ക് നേരെ ആക്രമണം . അഞ്ച് പേർക്കെതിരെ കേസെടുത്തു.

കാസർകോ‍ട്:മഞ്ചേശ്വരത്ത് കന്നുകാലികളുമായെത്തി ഉത്തർപ്രദേശ് സ്വദേശികൾക്ക് നേരെ ആക്രമണം. സംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ മഞ്ചേശ്വരം പൊലീസ് വധശ്രമത്തിന് കേസെടുത്തു. ഉത്തർപ്രദേശ് സ്വദേശികളായ ഫർഹാൻ, ദാവൂദ് എന്നിവർക്കാണ് മർദനമേറ്റത്.

ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. പാലക്കാട് നിന്ന് ലോറിയിൽ കൊണ്ടുവന്ന കന്നുകാലികളെ മഞ്ചേശ്വരത്ത് ഇറക്കാൻ ശ്രമിക്കുന്നതിനിടെ ഒരു സംഘം യുവാക്കളെത്തി തടയുകയായിരുന്നു. ഇവിടെ കന്നുകാലികളെ ഇറക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് പ്രകോപിതരായ സംഘം ഫർഹാനെയും ദാവൂദിനെയും ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ആക്രമണത്തിന് പിന്നാലെ പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പരിക്കേറ്റവർ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി മഞ്ചേശ്വരം പൊലീസ് അറിയിച്ചു..

തുടർന്ന് വലിയ രീതിയിൽ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നും ഇവർ പറയുന്നു. ഇരുമ്പ് പൈപ്പും കല്ലും ഉപയോ​ഗിച്ച് തങ്ങളെ അടിച്ചുവെന്ന് ഇവർ പരാതിയിൽ പറയുന്നു. ഇവർ കുമ്പളയിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അറവുശാലയിലേക്ക് കൊണ്ടുവന്ന കന്നുകാലികളാണ്. എല്ലാ ആഴ്ചയും രണ്ട് തവണ ഇത്തരത്തിൽ കന്നുകാലികളെ കൊണ്ടുവരാറുണ്ടെന്ന് അറവുശാല ഉടമ പറയുന്നു. എന്നാൽ എന്തുകൊണ്ടാണ് ഇങ്ങനെയൊരു ആക്രമണം ഉണ്ടായതെന്നതിൽ വ്യക്തതയില്ലെന്നും ഫൈസലിന്റെ വാക്കുകൾ. ഇവരെ രണ്ടുപേരെയും കല്ലെറിഞ്ഞ് ഓടിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരുന്നുവെന്നും ഫൈസൽ വെളിപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *