ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധം ; യുഎഇ പ്രമുഖൻ സുൽത്താൻ സുലായെമിനെ ഒഴിവാക്കി ഡിപി വേൾഡ് കമ്പനി

ദുബൈ:ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധം പുറത്ത് വന്നതോടെ വിവാദത്തിലായ യുഎഇ സമ്പന്നൻ സുൽത്താൻ അഹമ്മദ് ബിൻ സുലായെമിനെ നീക്കം ചെയ്‌ത്‌ ഡിപി വേൾഡ് കമ്പനി. എപ്‌സ്റ്റീൻ ഫയൽ രേഖകൾ പുറത്ത് വന്ന് ദിവസങ്ങൾക്കമാണ് സുലായെം കമ്പനി സിഇഒ സ്ഥാനത്ത് നിന്ന് രാജി വെച്ചിരിക്കുന്നത്. ഒരു ദശകത്തിനിടെ കൂടെയുള്ള സ്ത്രീകളെ കുറിച്ച അശ്‌ളീല ഉൾപ്പെടെ സംഭാഷണങ്ങൾ നൂറു കണക്കിന് ഇ മെയ്‌ലുകളാണ് ഇരുവരും കൈമാറിയത് .ജെഫ്രി എപ്‌സ്റ്റീനോപ്പം സുൽത്താൻ ഭക്ഷണം പാകം ചെയ്യുന്നതടക്കമുള്ള ചിത്രങ്ങൾ പുറത്ത്‌വന്നിരുന്നു.
നിരവധി രാഷ്ട്ര നയതന്ത്രഞ്ജരും ബിസിനസ് വ്യാവസായിക പ്രമുഖരും രാഷ്ട്ര നേതാക്കളും അടക്കം എപ്സ്റ്റീനുമായി ബന്ധം സ്ഥാപിച്ചിരുന്നു എന്ന തെളിവുകളാണ് പുറത്ത് വന്നത്.
ക്രൂരമായി കുട്ടികളെ അടക്കം സ്ത്രീകളെ പീഡിപ്പിക്കുന്നതും ഭയം ജനിപ്പിക്കുന്നതുമായ ഇരുപതിനായിരത്തിലേറെ വീഡിയോകൾ
അമേരിക്കൻ അറ്റോണി ജനറൽ പുറത്ത് വിട്ടിട്ടുണ്ട്. 2019 ൽ ജയിലിൽ എപ്സ്റ്റീനെ മരിച്ചതായി കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *