മുസ്‍ലിം ലീഗിനും ന്യൂനപക്ഷ സമുദായത്തിനും എതിരെ വിദ്വേഷവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

കൊച്ചി: മുസ്‍ലിം
ലീഗിനം ന്യൂനപക്ഷ സമുദായത്തിനും എതിരെ വിദ്വേഷവുമായി
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ലീഗ് കടന്നുകയറാവുന്നിടത്തെല്ലാം കയറി. കിട്ടിയതൊന്നും പോരെന്നാണ് ലീഗിന്‍റെ നിലപാട്. ഭൂരിപക്ഷ സമുദായം വൈകാതെ ന്യൂനപക്ഷമാകുന്ന അവസ്ഥയാണെന്നും മുസ്‍ലിംകൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന ലീഗ് നേതാക്കളുടെ പ്രസ്താവന ഭൂരിപക്ഷ ത്തിനുള്ള മുന്നറിയിപ്പാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ഭൂരിപക്ഷ സമുദായങ്ങൾക്ക് തെരഞ്ഞെടുപ്പിൽ അർഹമായ പ്രാധാന്യം നൽകണമെന്നും യോഗനാദത്തിലെഴുതിയ ലേഖനത്തിൽ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

പിന്നാക്ക, അധഃസ്ഥിത വിഭാഗക്കാർക്ക് അർഹമായ പ്രാതിനിധ്യം നിയമസഭാ സ്ഥാനാർഥി നിർണ യത്തിൽ മുന്നണികൾ നൽകണമെന്നാണ് അഭ്യർഥന. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഈഴവ സമുദായത്തിൽ നിന്ന് ഒരു എംഎൽഎ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കെപിസിസി പ്രസിഡന്‍റ് ഈഴവനായിട്ടു കൂടി അത്തരമൊരു ദുരവസ്ഥ ഉണ്ടായി. മുസ്‍ലിം ലീഗാണെങ്കിൽ കടന്നുകയറാവുന്ന എല്ലാ മേഖലകളിലും എത്തപ്പെട്ടു കഴിഞ്ഞു. എന്നിട്ടും കിട്ടിയതൊന്നും പോരെന്ന നിലപാടിൽ പുതിയ അവകാശവാദങ്ങൾ ഉന്നയിക്കുകയാണ്. കേരള ത്തിൽ ഭൂരിപക്ഷ സമൂഹം ന്യൂനപക്ഷമാകാൻ ഇനി അധികനാളുകളില്ല. ന്യൂനപക്ഷമായിരിക്കെ എല്ലാം തട്ടിപ്പറിച്ചവർ ഭൂരിപക്ഷമാകുമ്പോൾ എന്തൊക്കെ കാട്ടിക്കൂട്ടുമെന്ന് കാണാനിരിക്കുന്നതേയുള്ളൂ.
അതിന്‍റെ സൂചനകളാണ് മുസ്‌‍ലിം ലീഗ് നേതാക്കളുടെ പ്രസംഗങ്ങൾ. പത്തുവർഷം സമുദായത്തിന് നഷ്ട മായതൊക്കെ വെട്ടിപ്പിടിക്കണമെന്നും, അഞ്ചുനേരം നിസ്കരിക്കുന്ന വിശുദ്ധനാണ് നമ്മുടെ സ്ഥാനാർഥിയെന്നും മതം മാത്രമാണ് തങ്ങളുടെ പ്രശ്നമെന്നും, മുസ്‍ലിംകൾക്ക് വേണ്ടിയാണ് മുസ്‍ലിം ലീഗ് നിലകൊള്ളുന്നതെന്നും വെളളാപ്പള്ളിയുടെ ലേഖനത്തിൽ വിശദമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *