മീഡിയവൺ കാള കൂട വിഷമാണെന്ന അഭിപ്രായം ശരിയല്ല. ജി. സുധാകരൻ
കോഴിക്കോട്: മീഡിയവൺ കാള കൂട വിഷമാണെന് എം.വി ഗോവിന്ദൻ്റെ പ്രസ്താവനയിൽ
പ്രതികരിച്
ജി. സുധാകരൻ മീഡിയവണ്‍ കാളകൂട വിഷമാണെന്ന അഭിപ്രായം തനിക്കില്ല. പാര്‍ട്ടിയും അങ്ങനെ വിലയിരുത്തിയിട്ടില്ല. കാളകൂട വിമര്‍ശനം അര്‍ഥമില്ലാത്തത്. പാര്‍ട്ടി നേതാക്കള്‍ സംസാരിക്കുമ്പോള്‍ എല്ലാ വശവും ആലോചിച്ച് സംസാരിക്കണം.
ജമാഅത്തെ ഇസ്‍ലാമിയുമായി പാര്‍ട്ടിയുടെ സഹകരണം ചരിത്ര വസ്തുതയാണെന്നും അത് എന്തിന് കാണാതിരിക്കണമെന്നും ജി. സുധാകരൻ ചോദിച്ചു.
അവർ തനിക്ക് വോട്ട് ചെയ്‌തിട്ടുണ്ടെന്നും ജമാഅത്തെ ഇസ്‌ലാമിയുടെ ചരിത്രമൊന്നും എടുത്ത് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും ജി. സുധാകരൻ ‘മീഡിയവണ്‍ നയതന്ത്രത്തില്‍’ പറഞ്ഞു.
ജമാഅത്തെ ഇസ്‍ലാമി എല്ലാവരെയും പിന്തുണച്ചിട്ടുണ്ട്. അമ്പലപ്പുഴയിൽ മത്സരിച്ചപ്പോൾ തനിക്കും വോട്ട് ചെയ്തു. ജമാഅത്തിനെ കേന്ദ്രീകരിച്ച കാമ്പയിന് ഗുണമുണ്ടാകില്ലെന്നും ഇന്ന് മാത്രമല്ല നാളെയും കേരളമുണ്ടെന്ന ഓര്‍മ വേണമെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലായുടെ നയങ്ങളെ വിമർശിക്കാൻ സിപിഎമ്മിന് അധികാരം ഉണ്ട്. ന്യൂനപക്ഷ ഭൂരിപക്ഷ വർഗീയതയെ എതിർകുന്നതാണ് പാർട്ടി നയം. കൂടെ നിർത്തേണ്ടവരെ കൂടെ നിർത്തണമെന്നും സുധാകരൻ.
മറ്റുള്ളവർ എന്ത് പറഞ്ഞു എന്ന് തനിക്ക് അറിയില്ലെന്നും അന്താരാഷ്ട്ര വാർത്തകൾ അറിയണമെങ്കിൽ മാധ്യമം വായിക്കണമെന്നും സുധാകരൻ.
ഭ്രാന്ത് പിടിച്ച ഭരണകക്ഷി പ്രേമം ആര്‍ക്കും നല്ലതല്ലെന്നും അത് സര്‍ക്കാരിന് തന്നെ ഗുണം ചെയ്യില്ലെന്നും ജി. സുധാകരൻ കുറ്റപ്പെടുത്തി. നടൻ പ്രേംകുമാറിനെ കൂടെ നിര്‍ത്താമായിരുന്നു.
എന്നും സുധാകരൻ പറഞ്ഞു

