വിശുദ്ധ ഖുർആൻ അവതരിച്ച പുണ്യ മാസത്തെ വരവേറ്റ് വിശ്വാസികൾ

മനുഷ്യർക്ക് ദിവ്യ സന്ദേശവുമായി വിശുദ്ധ ഖുർആൻ അവതരിച്ച പുണ്യ മാസത്തെ വരവേറ്റ് വിശ്വാസിക
കേരളത്തിലും ഒമാനിലും ഇന്ന് റമദാൻ ആരംഭിച്ചു.
ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്നലെയാണ്
റമദാൻ തുടങ്ങിയത്
കർമ്മവും വിശ്വാസവും കൊണ്ട്
സൂക്ഷ്മമായ ജീവിതത്തെ വാർത്തെടുക്കാനുള്ള
പ്രതിഞ്ജ കൂടിയാണ് റമദാൻ
വൃതം വിശുദ്ധമായ ജീവിതത്തെ അടയാളപ്പെടുത്തണമെന്നാണ് അതിൻ്റെ പൊരുൾ.
ഇന്നലെ രാത്രി തന്നെ
റമദാൻ മാസത്തെ
തറാവീഹ് ( നിശ പ്രാർഥന ) നമസ്കാരത്തിന് പളളികളിൽ തിരക്കായിരുന്നു.
ഇനിയുള്ള ദിവസങ്ങൾ ജീവ കാരുണ്യത്തിൻ്റെ പശിമയുള്ള പ്രവർത്തനങ്ങളും സന്ദേശങ്ങളുമായി വിശ്വാസികൾ നോമ്പിലൂടെ കടന്നു പോവും.
സഹജീവികളുടെ വേദനകൾ അറിഞ്ഞു
ജീവിക്കുകയും ദാന ധർമങ്ങൾ വർധിപ്പിക്കുകയും ചെയ്യുന്ന വിശുദ്ധ ജീവിതം വാർത്തെടുക്കുന്ന വിശ്വാസികളുടെ മാസമായി റമദാൻ അടയാളപ്പെടുത്തും

Leave a Reply

Your email address will not be published. Required fields are marked *