ചലച്ചിത്ര നിര്‍മാതാവ് എന്‍എം ബാദുഷ ബി.ജെ. പി. സ്ഥാനാർഥിയാകുമെന്ന് സൂചന .
കൊച്ചി: ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നതായി സൂചിപ്പിച്ച് ചലച്ചിത്ര നിര്‍മാതാവ് എന്‍എം ബാദുഷ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായേക്കും. കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുകയാണെന്നും. ഒരു ദേശീയ പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘പുതിയ രാഷ്ട്രീയ സാഹചര്യം ഉരുത്തിരിഞ്ഞു വരുന്നുണ്ട്. മിക്കവാറും ഒരു ദേശീയ രാഷ്ട്രീയത്തിലേക്ക് ഞാന്‍ പോകുന്നതിനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്’ എന്‍എം ബാദുഷ ന്യൂസ് 18 കേരളത്തോട് പറഞ്ഞു. ബിജെപിയാണെന്ന് പറയാന്‍ കഴിയുമോ എന്ന ചോദ്യത്തിന് അത് ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. കുറച്ച് സമയം വേണം, ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ഥാനാര്‍ഥിയാകുമോ എന്ന ചോദ്യത്തിനും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നായിരുന്നു മറുപടി.
കോണ്‍ഗ്രസ് അനുഭാവിയായിരുന്ന എന്‍എം ബാദുഷ നേരത്തെ പ്രാദേശിക തലത്തില്‍ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. യൂത്ത് കോണ്‍ഗ്രസില്‍ സജീവമായി പ്രവര്‍ത്തിച്ച വ്യക്തിയാണ് താനെന്നും ബാദുഷ പറഞ്ഞു.
സംസ്ഥാന ബിജെപിയില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് ബാദുല്‍ ബിജെപിയിലേക്കെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. മുപ്പതോളം മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികളുടെ സാധ്യതാപട്ടിക തയ്യാറായിട്ടുണ്ട്.

