കുന്ദമംഗലം നിയോജക മണ്ഡലം തിരിച്ചു പിടിക്കാൻ പി.കെ. ശറഫുദ്ദീനെ രംഗത്തിറക്കാൻ ആലോചന
കോഴിക്കോട്:
മുസ്‌ലിം ലീഗ് നിയമസഭ സ്ഥാനാർഥികളെ പ്രഖ്യാപിച്ചില്ലങ്കിലും ചില മണ്ഡലങ്ങളിൽ പ്രാദേശിക സ്വാധീനമുള്ള നേതൃത്വത്തെ രംഗത്തിറക്കാൻ ആലോചന.
കുന്ദമംഗലം നിയോജക മണ്ഡലം തിരിച്ചു പിടിക്കാൻ
മുസ് ലിം ലീഗിൻ്റെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സംസ്ഥാന നേതാവായ പി.കെ. ഷറഫുദ്ദീൻ മണ്ഡലത്തിൽ സ്ഥാനാർഥി പട്ടികയുടെ പരിഗണനയിൽ ഉണ്ടെന്നാണ് സൂചന.
നിലവിൽ മൂന്നു തവണയായി മണ്ഡലത്തിൽ വിജയിച്ച അഡ്വ പി.ടി.എ റഹീം
ഇപ്രാവശ്യം രംഗത്തുണ്ടാകുമോ എന്ന് തീരുമാനിച്ചിട്ടില്ല.
2021 ൽ യു.ഡി എഫിലെ ദിനേശ് പെരുമണ്ണയെ
7676 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് റഹീം പരാജയപ്പെടുത്തിയത്.
പി.ടി. എ റഹീമിന് 85138 വോട്ടും ദിനേശ് ന് 74862 വോട്ടുമാണ് ലഭിച്ചത്.
ഇതിൽ ഒളവണ്ണ മണ്ഡലത്തിലാണ് റഹീമിന് മികച്ച ലീഡുള്ളത്.
ഇപ്രാവശ്യം ശറഫുദ്ദീനിലൂടെ മണ്ഡലം തിരിച്ചു കിട്ടു മെന്നാണ് ലീഗിന് പ്രതീക്ഷ.
സാദിഖലി ശിഹാബ് തങ്ങൾ പച്ചക്കൊടി കാണിച്ചാൽ സീറ്റ് ഉറപ്പാവും എന്നാണ് ലീഗ് കേന്ദ്രങ്ങൾ പറയുന്നത്.
മണ്ഡലത്തിൽ പാർട്ടിയിൽ പ്രദേശിക എതിർപ്പുകളൊന്നും ശറഫുദ്ദീനില്ല.
പെരുവയൽ ഗ്രാമ പഞ്ചായത്ത് വൈ പ്രസിഡണ്ടായിരുന്നു.
സജീവ രാഷ്ട്രീയ രംഗത്തുള്ള ശറഫുദ്ദീൻ യുവാക്കൾക്കിടയിൽ ഏറെ സ്വീകാര്യതയുള്ള നേതാവാണ്
അധ്യാപകനായ
ശറഫുദ്ദീൻ വാഗ്മിയും സംഘാടകനുമാണ്.
മത സാമുദായിക രംഗത്ത് സജീവമായ ശറഫുദ്ദീൻ പൊതു പിന്തുണ ലഭിക്കും എന്നാണ് ലീഗ് കണക്കു കൂടുന്നത്.

