:17 വയസുള്ള പെൺകുട്ടിയെ ലൈം​ഗികമായി ഉപയോ​ഗിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി കൂട്ടുകാരന് കൈമാറിയ കേസിൽ രണ്ട് യുവാക്കൾ പിടിയിൽ.

പത്തനം തിട്ട :17 വയസുള്ള പെൺകുട്ടിയെ ലൈം​ഗികമായി ഉപയോ​ഗിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി കൂട്ടുകാരന് കൈമാറിയ കേസിൽ രണ്ട് യുവാക്കൾ പിടിയിൽ പത്തനംതിട്ട കോന്നിയിലാണ് സംഭവം.   തണ്ണിത്തോട് സ്വദേശികളായ അനന്തു (26), അഭിജിത്ത് (28) എന്നിവരെയാണ് കോന്നി പൊലീസ് അറസ്റ്റ് ചെയ്തത്. അഭിജിത്താണ് ആദ്യം പെൺകുട്ടിയുമായി പ്രണയത്തിലായത്. അതിന് ശേഷം തന്ത്രപൂർവം 17കാരിയെ  പത്തനംതിട്ടയിലെ ലോഡ്ജിലെത്തിച്ച് ലൈം​ഗികമായി പീഡിപ്പിച്ചു. സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി കൂട്ടുകാരനായ അനന്തുവിന്  അയച്ചുകൊടുത്തു.

ദൃശ്യങ്ങൾ ലഭിച്ച അനന്തു പെൺകുട്ടിയുടെ വാട്സ് ആപ്പ് നമ്പർ കൂട്ടുകാരനിൽ നിന്ന് വാങ്ങിയ ശേഷം ന​ഗ്ന വിഡിയോ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. താനുമായി സെക്സ് ചെയ്തില്ലെങ്കിൽ ഈ ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന ഭീഷണിയിൽ ഭയന്ന പെൺകുട്ടി  അനന്തുവിനൊപ്പം പൂങ്കാവിലെ വാടക വീട്ടിലേക്ക് പോയി. അവിടെ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി.
അഭിജിത്തിനെ എറണാകുളത്ത് നിന്നും അനന്തുവിനെ കോട്ടയത്തെ വാടകവീട്ടിൽ നിന്നുമാണ് കോന്നി പൊലീസ് പിടികൂടിയത്. ഇൻസ്പെക്ടർ രാജഗോപാൽ, എസ്ഐ ശ്യാം, പൊലീസ് ഉദ്യോഗസ്ഥരായ സൈഫുദ്ദീൻ, അഭിലാഷ്, അമൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ രണ്ട് പ്രതികളെയും റിമാൻഡ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *