വിദ്യാനഗറിൽ യുവതി ആത്മഹത്യ ചെയ്തതിനു പിന്നിൽ ഭർത്താവിന്റെ വീട്ടുകാരുടെ സമ്മർദം, ഡി.എൻ എ ടെസ്റ്റ്ന് ആവശ്യപ്പെട്ടു. വനിത പോലീസില്ലാതെ ചോദ്യം ചെയ്തു.

കാസർകോട് ∙ വിദ്യാനഗറിൽ യുവതി ആത്മഹത്യ ചെയ്തതിനു പിന്നിൽ ഭർത്താവിന്റെ വീട്ടുകാരുടെ സമ്മർദ ഉണ്ടായിരുന്നുവെന്നു യുവതിയുെട ഉമ്മ. ആലംപാടി നാൽത്തടുക്കയിലെ നബീസത്ത് ജസീലയാണു (24) വിഷം കഴിച്ചു ജീവനൊടുക്കിയത്. ഇതിനു പിന്നാലെയാണു ജസീലയുടെ കുടുംബം ഭർതൃവീട്ടുകാർക്കെതിരെ രംഗത്തെത്തിയത്. ജസീലയെ ഭർത്താവ് ഫോണിലൂടെ ചീത്ത വിളിച്ചുവെന്നു ഉമ്മ മുംതാസ് പറഞ്ഞു. നിന്നെ എനിക്ക് േവണ്ട എന്നും കുട്ടികളുടെ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്നും ആവശ്യപ്പെട്ടു. ഭർത്താവിന്റെ വീട്ടുകാരും മാല മോഷണം പോയി എന്ന് പരാതി നൽകിയവരും വീട്ടിലെത്തി ബഹളമുണ്ടാക്കി
ജസീലയെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ വനിതാ പൊലീസുകാരുണ്ടായിരുന്നില്ല.

രണ്ട് മണി മുതൽ അഞ്ചര വരെ പൊലീസ് സ്റ്റേഷനിൽ വച്ച് ചോദ്യം ചെയ്തു. ഈ സമയം താൻ പുറത്തു നിൽക്കുകയായിരുന്നു. പരാതി നൽകണമെന്ന് ജസീല പറഞ്ഞെങ്കിലും സ്വീകരിക്കാൻ പറ്റില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. സ്റ്റേഷൻ മുതൽ വീട് വരെ
കരഞ്ഞുകൊണ്ടാണ് വന്നത്. വീട്ടിൽ വന്നശേഷവും കരച്ചിലായിരുന്നു. താനല്ല ചെയ്തതെന്ന് എങ്ങനെയാണ് തെളിയിക്കേണ്ടത് എന്ന് ചോദിച്ചായിരുന്നു കരച്ചിൽ. മാല മോഷ്ടിച്ചവരെ കണ്ടെത്തണമെന്നും മുംതാസ് ആവശ്യപ്പെട്ടു. ആലംപാടി നാൽത്തടുക്കയിലെ നബീസ ജസീലയാണ് (24) വെള്ളിയാഴ്ച ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഫെബ്രുവരി 15നാണ് ജസീലയെ എലിവിഷം കഴിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം, ജസീല ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ്

Leave a Reply

Your email address will not be published. Required fields are marked *