കൊച്ചിയിൽ ഹൈടെക് ലഹരി വേട്ട; പ്രൊഫഷണലുകൾ ഉൾപ്പെട്ട വൻ ലഹരിസംഘം പിടിയിൽ

കൊച്ചി:  കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടൽ കേന്ദ്രീകരിച്ച് നടന്ന പോലീസിന്റെ മിന്നൽ പരിശോധനയിൽ ഉന്നത പ്രൊഫഷണലുകൾ ഉൾപ്പെട്ട വൻ ലഹരിസംഘം പിടിയിലായ ഡോക്ടർ, അഭിഭാഷകൻ, ഫിസിയോതെറാപ്പിസ്റ്റ്, ഏവിയേഷൻ വിദ്യാർത്ഥികൾ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉന്നത നിലവാരം പുലർത്തുന്ന എട്ടുപേരാണ് പോലീസിന്റെ വലയിലായത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഈ റെയ്ഡിൽ കൊക്കെയ്ൻ, എം.ഡി.എം.എ, എക്സ്റ്റസി, ഹൈബ്രിഡ് കഞ്ചാവ് തുടങ്ങിയ മാരകമായ ലഹരിവസ്തുക്കളാണ് ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തത്.

പിടിയിലായവരിൽ യുവതികളും ഉൾപ്പെടുന്നു എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഇവന്റ് മാനേജ്‌മെന്റ് ഉടമയായ ഷാജി ഫെർണാണ്ടോ, കലൂർ സ്വദേശികളായ ഓസ്റ്റിൻ ജോസ്, അഭിഭാഷകനായ രോഹിത് നായർ എന്നിവർക്കൊപ്പം കൊടുങ്ങല്ലൂർ സ്വദേശി ജിനോ മുരളി, ന്യൂട്രീഷനായ അക്ബർ ഷാ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ദന്ത ഡോക്ടറായ ബെൻസി റാവൂത്തർ, ഫിസിയോതെറാപ്പിസ്റ്റ് സെയ്തലവി ഫാത്തിമ, ഏവിയേഷൻ വിദ്യാർത്ഥിയായ അമൽ റൗഫ് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ആഡംബര ഹോട്ടലുകൾ കേന്ദ്രീകരിച്ച് ലഹരിപാർട്ടികൾ നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *