ഭാര്യയെയും കുട്ടികളെയും വെള്ളക്കെട്ടിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസ്: ജാമ്യത്തിൽ ഇറങ്ങിമുങ്ങിയ പ്രതി13 വർഷത്തിന് ശേഷം പിടിയിൽ

മലപ്പുറം : നാടിനെ നടുക്കിയ കൊലപാതക കേസ് പ്രതി ബംഗളുരുവിൽ പിടിയിൽ. വെള്ളക്കെട്ടിലേക്ക് സ്കൂട്ടർ തള്ളിയിട്ട് ഭാര്യയയും രണ്ടു കുട്ടികളെയും കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതിയെ 13 വർഷത്തിന് ശേഷം കർണാടകയിലെ ബ്ലാംഗ്ലൂരിൽ വച്ച് പിടികൂടി പോലീസ്. അരീക്കോട് വാവൂർ കൂടാൻതൊലി മുഹമ്മദ് ശരീഫ് ആണ് പിടിയിലായത്.
അവിടെ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന മുഹമ്മദ്‌ ഷരീഫ്
അവിടെ വിവാഹം കഴിച്ച് താമസിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
2012 ജൂലൈ 21ന് രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം. ഭാര്യ പുളിക്കൽ ഒളവട്ടൂർ മായക്കര തടത്തിൽ സാബിറ (21), മക്കളായ ഫാത്തിമ ഫിദ (4), ഹൈഫ (2) എന്നിവരെ വെള്ളക്കെട്ടിൽ തള്ളിയിട്ടു കൊലപ്പെടുത്തി എന്നാണ് കേസ് പെരുന്നാളിന് വസ്ത്രങ്ങൾ എടുത്ത ശേഷം കുടുംബവുമായി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ടയർ പഞ്ചറായി അപകടമുണ്ടായി എന്നാണ് ശരീഫ് ആദ്യം പറഞ്ഞിരുന്നത്. ഇയാളെ ബംഗ്ലൂരുവിൽ നിന്ന് പിടികൂടിയ പോലീസ് നാട്ടിലേക്ക് മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *