AI girlfriend

പാളയത്ത് യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍.

കോഴിക്കോട് :പാളയത്ത് യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍.കുളങ്ങര പീടിക സ്വദേശി ദീപക് (21)ആണ് പിടിയിലായത്. മരിച്ച ബിജുവിന്റെ ബന്ധുവാണ് പ്രതി. കൊലക്ക് പിന്നിലെന്ന് വ്യക്തി വൈരാഗ്യമാണെന്നാണ് പൊലീസ് പറയുന്നത്

ജൂലൈ 19ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കോഴിക്കോട് പാളയം മാര്‍ക്കറ്റിന് സമീപമുള്ള പുതിയ കോവിലകം പറമ്പ് പ്രദേശത്ത് ബിജുവിനെ വീട്ടിനുള്ളില്‍ ചോര വാര്‍ന്ന നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ക്ഷീരകര്‍ഷകനായ ബിജു പുലര്‍ച്ചെ എഴുന്നേറ്റ് പശുവിന്റെ കാര്യങ്ങള്‍ നോക്കാറുള്ളതാണ്. പുലര്‍ച്ചെ മൂന്ന് മണിക്ക് ഫാമില്‍ പോകാനായി വിളിക്കാന്‍ തൊട്ടടുത്ത് താമസിക്കുന്ന അമ്മ എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്.
വീടിന്റെ വാതില്‍ പുറത്തുനിന്ന് ലോക്ക് ചെയ്ത നിലയിലായിരുന്നു. വാതില്‍ തുറന്ന് ലൈറ്റിട്ട് നോക്കിയപ്പോഴാണ് കഴുത്തിനും വയറിനും മുറിവേറ്റ് രക്തം വാര്‍ന്ന നിലയില്‍ ബിജുവിനെ കണ്ടെത്തിയത്. മൃതദേഹം കിടന്ന മുറിയിലെ ചുവരുകളിലടക്കം ചോരപ്പാടുകള്‍ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *