AI girlfriend

വഖഫ് ബോർഡിൻ്റെ പ്രവർത്തനം തകർക്കാനാണ് സർക്കാർ ശ്രമിച്ചതെന്ന് ചെയർമാൻ കെ.എസ്.ഹംസ.

മലപ്പുറം: വഖഫ് ബോർഡിൻ്റെ പ്രവർത്തനം തകർക്കാനാണ് സർക്കാർ ശ്രമിച്ചതെന്ന് ചെയർമാൻ കെ.എസ്.ഹംസ മുനമ്പം വിഷയത്തിലെ നിലപാടാണ് സർക്കാരിൻ്റെ ഈ നീക്കത്തിന് കാരണം. സുപ്രിംകോടതി ബോർഡിനു മുകളിലുള്ള നിയന്ത്രണം നീക്കിയതോടെ സ്വതന്ത്രമായി പ്രവർത്തിക്കാം. ഷോൺജോർജിന്റെയും കാസയുടെയും ആവശ്യത്തെ സർക്കാർ പിന്തുണച്ചതാണ് വിവാദത്തിന് കാരണമെന്നും കെ.എസ്.ഹംസ പ്രതികരിച്ചു
സെക്ഷൻ 14 അനുസരിച്ചുള്ള രണ്ട് നോൺ മുസ് ലിംകൾ അടക്കമുള്ള 11 അംഗം പൂർണ്ണ കമ്മിറ്റി വേണം. അതില്ലാത്തതിനാൽ നിലവിലെ ബോർഡിനെ ഒഴിവാക്കണം എന്നാണ് സർക്കാരിന് വേണ്ടി ഹാജരായ എജി ഹൈക്കോടതിയിൽ പറഞ്ഞത്. ഷോൺ ജോ‍ർജിൻ്റെ പെറ്റീഷൻ ആണ് അവിടെ പരിഗണിച്ചിരുന്നത്. അതിൽ പറയുന്നത് രണ്ട് അമുസ് ലിം അംഗങ്ങളെ കൂടി ഉൾപ്പെടുത്തി 11 അംഗം പൂർണ്ണ ബോർഡ് രൂപീകരിക്കണം എന്നായിരുന്നു. സർക്കാർ അതിനെ അംഗീകരിക്കുകയായിരുന്നു. കോടതി ആവർത്തിച്ച് ചോദിച്ചു, നിങ്ങൾ പെറ്റീഷനെ അം​ഗീകരിക്കുകയാണോ എന്ന് അപ്പോഴും അതെ എന്നായിരുന്നു സർക്കാർ നിലപാടെ’ന്നും കെ.എസ് ഹംസ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *