2023ലെ ദേശീയ ചലച്ചിത്ര പുരസ്കാരം: ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാര്, മികച്ച നടി റാണി മുഖര്‍ജി മികച്ച മലയാള സിനിമയായി ഉള്ളൊഴുക്ക് തെരഞ്ഞെടുക്കപ്പെട്ടു
ന്യൂഡല്‍ഹി: എഴുപത്തിയൊന്നാമത് ദേശിയ ചലചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടിക്കുള്ള പുരസ്കാരം റാണി മുഖർജിയും മികച്ച നടനുള്ള പുരസ്കാരത്തിന് ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും അർഹരായി. മികച്ച സിനിമ ട്വല്‍ത്ത് ഫെയില്‍.
മികച്ച സഹനടിയായി ഉർവ്വശിയെയും സഹനടനായി വിജയരാഘവനെയും തെരഞ്ഞെടുത്തു. മികച്ച മലയാള സിനിമയ്ക്കുള്ള അവാർഡ് ഉള്ളൊഴുക്ക് സ്വന്തമാക്കി. 2023ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് 71-ാമത് ദേശീയ ചലച്ചിത്ര അവാർഡിനായി പരിഗണിച്ചത്.
മികച്ച മലയാള സിനിമയായി ഉള്ളൊഴുക്ക് തെരഞ്ഞെടുക്കപ്പെട്ടു. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ചിത്രത്തില്‍ ഉര്‍വശി, പാര്‍വതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളില്‍ എത്തിയത്. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഉർവ്വശിക്ക് മികച്ച സഹനടിക്കുള്ള പുരസ്കാരം ലഭിച്ചത്.

