ഉത്തരാഖണ്ഡിൽ മേഘ വിസ്ഫോടനം , നാലുമരണം നിരവധി പേരെ കാണാതായി.
ന്യൂഡൽഹി: ഉത്തരാഖണ്ഡി മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ നാലുമരണം. അപകടത്തിൽ നിരവധി പേരെ കാണാതായി. ധാരാലി ഗ്രാമത്തിലാണ് മേഘവിസ്ഫോടനമുണ്ടായത്. സുഖി ഗ്രാമത്തിലും മേഘവിസ്ഫോടനം ഉണ്ടായി. ഇവിടെ നിലവിൽ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകളും 20ലധികം ഹോട്ടലുകളും ഹോസ്റ്റേകളും ഒലിച്ചുപോയി. അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ഐടിബി അടക്കമുള്ള സേനകളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തന ദൗത്യം നടത്തിവരികയാണ്.
രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ പ്രദേശത്ത് സജ്ജീകരിച്ചിട്ടുണ്ട്. ഇരുപതോളം പേരെ രക്ഷപ്പെടുത്തി. ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. നദികളുടെയും അരുവികളുടെയും ജലാശയങ്ങളുടെയും അടുത്തേക്ക് പോകരുതെന്നും സുരക്ഷിത ഇടങ്ങളിലേക്ക് മാറണമെന്നും ഉത്തരകാശി പൊലീസ് പറഞ്ഞു.

