“എംഡിഎംഎ കേസിൽ കണ്ണൂരിലെ ബാബു വധക്കേസിൽ പ്രതിയായ പാനൂരിലെ ആർ.എസ്.എസ് പ്രവർത്തകനടക്കം മൂന്ന് പേർ അറസ്റ്റിൽ

ബംഗളുരു : കട്ടപ്പനയിൽ എംഡിഎംഎ പിടികൂടിയ സംഭവത്തിന്റെ തുടരന്വേഷണത്തിൽ രാസലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയായ ആർഎസ്എസ്-ബിജെ പി പ്രവർത്തകൻ ഉൾപ്പെടെ മൂന്നുപേരെ ബംഗളുരുവിൽ നിന്ന് അറസ്റ്റ് ചെയ്തു.

പള്ളൂരിലെ സി പി എം ലോക്കൽ കമ്മിറ്റിയംഗം കണ്ണിപ്പൊയിൽ ബാബു കൊലക്കേസ് പ്രതി ആർഎസ്എസ് പ്രവർത്തകൻ പാനൂർ പുത്തൂർ കെസി മുക്ക് മീത്തലെപ്പറമ്പത്ത് സൗപർണികയിൽ അരുൺ ഭാസ്കർ(30), ഇയാളുടെ സംഘത്തിൽപ്പെട്ട കോഴിക്കോട് കൊയിലാണ്ടി തുയ്യാടൻകണ്ടി ജോജിറാം ജയറാം(35), കർണാടക സ്വദേശി ഭീമപ്പ എസ് ഹൊസമാനി(52) എന്നിവരെയാണ് കട്ടപ്പന പൊലീസ് അറസ്റ്റുചെയ്തത്.

ജൂലൈ 15ന് ബംഗളുരുവിൽനിന്ന് വിൽപ്പനക്ക് കട്ടപ്പനയിലെത്തിച്ച 27 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് കൊയിലാണ്ടി ഷാലീന ഹൗസ് ഫാരിസ് മുഹമ്മദിനെ(31) അറസ്റ്റ് ചെയ്‌തിരുന്നു. ഇയാളിൽനിന്നാണ് അരുൺ ഭാസ്ക‌ർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *