AI girlfriend

ഭക്തിയുടെ ഭക്ഷണത്തിലും മായം; തിരുപ്പതി ലഡ്ഡു പാകം ചെയ്യാൻ ഉപയോ​ഗിച്ചത് പാം ഓയിലും കെമിക്കൽസും ; നെയ്യ് കമ്പനി പ്രമോട്ടറെ ഇഡി അറസ്റ്റ് ചെയ്തു

തിരുപ്പതി :നെയ്യിൽ മായം ചേർത്ത കേസിൽ നെയ് കമ്പനി പ്രമോട്ടർ അറസ്റ്റിൽ. തിരുപ്പതി ലഡ്ഡു പ്രസാദം തയാറാക്കാൻ ഉപയോഗിച്ച നെയ്യിലാണ് പാം ഓയിലും രാസവസ്തുക്കളും ചേർത്തതെന്ന് ഇഡി പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നെയ് നിർമാണ കമ്പനിയുടെ പ്രൊമോട്ടറെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വിവരങ്ങൾ പുറത്തുവന്നത്.

സുകൃതി ഫുഡ്സ് (Sukriti Foods) കമ്പനിയുടെ പ്രൊമോട്ടറായ കൈലാഷ് ചന്ദിനെയാണ് ഹൈദരാബാദ് ഇ.ഡി സംഘം സെപ്റ്റംബർ 17-ന് അറസ്റ്റ് ചെയ്തത്. തിരുമല തിരുപ്പതി ദേവസ്ഥാനം (TTD) നെയ് മായക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് നടപടി. വിശാഖപട്ടണത്തെ പ്രത്യേക പ്രിവൻഷൻ ഓഫ് മണി ലാണ്ടറിങ് ആക്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ലഡ്ഡു നിർമാണത്തിന് ഉപയോ​ഗിച്ച നെയ്യിൽ പാം ഓയിൽ, പാൽകർണൽ ഓയിൽ, പാൽമോലീൻ എന്നിവയ്‌ക്കൊപ്പം മോണോഗ്ലിസറൈഡ്സ്, മൈവസെറ്റ് സോഫ്റ്റ് 400 അസറ്റിക് ആസിഡ് എസ്റ്റർ തുടങ്ങിയ രാസവസ്തുക്കളും ചേർത്തിരുന്നു. സ്പെഷ്യൽ ഗ്രേഡ് പശുവിൻ നെയ്യെന്ന വ്യാജേനയാണ് ഇത് ക്ഷേത്രത്തിലേക്ക് വിതരണം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *