AI girlfriend

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചതിന് പിന്നാലെ സുപ്രീംകോടതിയെ സമീപിച്ച് മമത

കൊൽക്കത്ത :തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചതിന് പിന്നാലെ സുപ്രീംകോടതിയെ സമീപിച്ച് മമ ബാനര്‍ജി.ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പേരും അതിന്റെ പരമ്പരാഗത തെരഞ്ഞെടുപ്പ് ചിഹ്നമായ ‘പൂക്കളും പുല്ലും’ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്താണ് മമത ബാനര്‍ജി രംഗത്ത് വന്നത്.

പാർട്ടിയിൽ ഉടലെടുത്ത വിഭാഗീയതയെത്തുടർന്ന്, തങ്ങളാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസ് എന്ന് അവകാശപ്പെട്ട് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം രംഗത്തെത്തിയ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ തീരുമാനമെടുത്തത്.​ഇരു വിഭാഗങ്ങളോടും പേരുകളും ചിഹ്നങ്ങളും നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടർന്ന്, മമതയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് “മമത ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്” എന്ന പേരും “ഫുട്ബോൾ കളിക്കാരൻ” എന്ന ചിഹ്നവും തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചു. അതേസമയം ഋതബ്രത ബാനർജിയുടെ വിഭാഗത്തിന് “ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസ്” എന്ന പേരും “കത്ത്” (എൻവലപ്പ്) ചിഹ്നവുമാണ് നൽകിയത്.വരാനിരിക്കുന്ന പശ്ചിമ ബംഗാൾ ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കമ്മീഷന്റെ ഈ നിർണായക നീക്കം.

മക്തൂബ് മലയാളം ഫോളോ ചെയ്യൂ
വാട്സാപ്പ് ചാനൽ
https://whatsapp.com/channel/0029Vafn8njKgsNqFsJpth2S

വാട്സാപ്പ് ഗ്രൂപ്പ്
https://chat.whatsapp.com/IcvcPmKUJD7JtVThWqq2x2

Leave a Reply

Your email address will not be published. Required fields are marked *