മെഡിക്കൽ കോളജിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം, വാഴക്കാട് സ്വദേശി അറസ്റ്റിൽ.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ പ്രതി വാഴക്കാട് സ്വദേശി രാമചന്ദ്രനെ പോലീസ് പിടികൂടി. അത്യാഹിത വിഭാഗത്തില്‍ ചികില്‍സ തേടിയെത്തിയ യുവതി ഛര്‍ദ്ദിച്ച് അവശയായി കിടക്കുമ്പോഴായിരുന്നു പീഡനം
“യുവതിയുടെ ഭര്‍ത്താവ് രക്തം പരിശോധനയ്ക്ക് നല്‍കാന്‍ ലാബിലേക്ക് സമയത്തായിരുന്നു രാമചന്ദ്രന്‍ യുവതിക്കെതിരേ ലൈംഗികാതിക്രമം നടത്തിയത്. ആദ്യം യുവതിയുടെ പുറം തടവി കൊടുത്ത ഇയാള്‍ പിന്നീട് വസ്ത്രത്തിനുള്ളില്‍ കൈ കടത്തി രാമചന്ദ്രന്‍ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പിടിക്കുകയായിരുന്നു. പുറം തടവിയപ്പോള്‍ ഭര്‍ത്താവാണെന്നാണ് കരുതിയതെന്നും എന്നാല്‍ ഇയാള്‍ സ്വകാര്യ ഭാഗങ്ങളില്‍ പിടിച്ചതോടെയാണ് അതിക്രമം തിരിച്ചറിയുന്നതെന്നും യുവതി വെളിപ്പെടുത്തി.

ആഗസ്ത് ആറിനായിരുന്നു സംഭവം. പീഡനത്തെക്കുറിച്ച് യുവതി ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പരാതിയില്‍ കേസെടുത്ത പോലീസ് രാമചന്ദ്രനെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലിരുന്ന യുവതി പീഡിപ്പിച്ച കേസില്‍ ആശുപത്രി ജീവനക്കാരെ ജോലിയില്‍ നിന്നു പിരിച്ചുവിട്ട വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ അരങ്ങേറിയ ലൈംഗികാതിക്രമ വിവരം പുറത്തുവരുന്നത്.

