യുദ്ധഭൂമിയിൽ എത്തിയ പ്രണയത്തിന് സാഫല്യം…… യുക്രയിനിലെ യൂലിയക്ക് കേരളത്തിൽ താലി ചാർത്തി…
പ്രണയിനിയെ തേടി യുദ്ധഭൂമിയിൽ എത്തിയ കാമുകൻറെ കഥ ചെറുതായിരിക്കില്ല …
പക്ഷേ അവസാനം താലി ചാർത്തി അവരെ സ്വന്തമാക്കിയ കഥയും ഇതോടൊപ്പം ഉണ്ട്….
ചേർത്തല സ്വദേശി വിനായക് മൂർത്തിയും യുക്രെയ്നിലെ കീവ് സ്വദേശിനി യൂലിയ ക്ലിചുവും
വിവാഹിതരായത് ഒരു യുദ്ധം അവസാനിച്ച മട്ടിലാണ്.
ഓൺലൈൻ ക്ലാസിലൂടെ പരിചയപ്പെട്ട യുക്രയിൻനിലെ യൂലിയയെ കാണാൻ ചേർത്തലയിൽ നിന്ന് യുക്രയ്നിൽ എത്തിയ വിനായകിന് പക്ഷേ നേരിടേണ്ടിവന്നത് റഷ്യ – യുക്രെയ്ൻ സംഘർഷത്തിന്റെ ഭീതിപ്പെടുത്തുന്ന നാളുകളായിരുന്നു.
തികച്ചും കാമുകൻ യുദ്ധഭൂമിയിൽ അകപ്പെട്ടു. യൂലിയയുടെ കുടുംബത്തിന്റെ സംരക്ഷണയിലായിരുന്നു പിന്നീട് വിനായകിൻ്റെ താമസം യുദ്ധഭൂമിയിൽനിന്ന് രക്ഷപ്പെടുത്താനുള്ള നിയോഗവും അവർക്കുവന്നുചേർന്നു..
അവസാനം യുദ്ധം അവിടെ തുടരുന്നുണ്ടെങ്കിലും
ഇവർ തമ്മിലുള്ള വിവാഹം കഴിഞ്ഞ മാസം 17ന് ശിവഗിരിയിൽവച്ച് നടന്നു. അങ്ങനെ ആപ്രണയകഥയ്ക്ക് ശുഭാന്ത്യം. യുക്രെയ്‌നിലെ പേടിപ്പെടുത്തുന്ന നാളുകളും യൂലിയയുടെ കുടുംബത്തിന്റെ കരുതലും
ഹൃദ്യമായി മാറി യ അനുഭവം പങ്കുവെച്ച് വിനായക്
സിനിമാ കഥ പോലെ യായിരുന്നു ഇവരുടെ പ്രണയം. രന്ദിർകപൂറിൻ്റെ
ഹെന്ന സിനിമ പോലെ
അതിർത്തിക്കപ്പുറത്ത് നിന്ന്
കാമുകിയെ രക്ഷിച്ചു കൊണ്ടു വരേണ്ട ഗതികേടില്ലങ്കിലും
യുദ്ധത്തിനു പോയ പ്രിയതമൻ ആർബർട്ടിനു വേണ്ടി കേക്കുണ്ടാക്കി കാത്തിരുന്ന ജുവാൻ ലോബോ എന്ന ഫ്രഞ്ചുകാരിയുടെ കഥ ഇതിലുണ്ട്. അവളുണ്ടാക്കിയ ജുവാൻസ് റെയ്ൻ ബോ എന്ന കേക്കും സിനിമാ പ്രേമികൾ അങ്ങനെയൊന്നും മറന്നുകാണില്ല. ഒരു യുദ്ധകാലത്ത് തളിർത്തു പൂവിട്ട മറ്റൊരു പ്രണയകഥ പറയാനുണ്ട് ആലപ്പുഴ ചേർത്തല സ്വദേശി വിനായക്‌മൂർത്തിക്ക്. യുക്രെയ്നിലെ കീവ് സ്വദേശിനി യൂലിയ ക്ലിചുവിന്റെ കഴുത്തിൽ വരണമാല്യം അണിയിച്ചപ്പോൾ ആഷിക് അബുവിന്റെ സോൾട്ട് ആൻഡ് പെപ്പർ സിനിമയിലെ ആൽബർട്ട് പറഞ്ഞപോലെ ‘നീ ഒരു ലോകമഹായുദ്ധം അവസാനിപ്പിച്ചിരിക്കുന്നു’ എന്നതാണ് ഇവരുടെ സന്തോഷം..

