നാളെ മുതല്‍ ഈ വസ്തുക്കള്‍ക്ക് വില കുറയും; വില കൂടുന്നവയും അറിയാം

കൊച്ചി: നാളെ മുതലാണ് രാജ്യം പുതിയ ജി.എസ്.ടി നിരക്കിലേക്ക് മാറുന്നത്. ചരക്ക്-സേവനനികുതി (ജി.എസ്.ടി) നടപ്പിലാക്കിയ ശേഷമുള്ള എറ്റവും വലിയ പരിഷ്കരണത്തിനാണ് ഇതോടെ തുടക്കമാവുന്നത്.നാല് സ്ലാബുകളായുള്ള നികുതി രണ്ട് സ്ലാബുകളിലേക്ക് മാറുന്നു എന്നതാണ് പ്രത്യേകത. അതായത് 5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാല് നികുതി തട്ടുകളുണ്ടായിരുന്നത് 5 ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ടായി ചുരുങ്ങുകയാണ്.

അവശ്യ വസ്തുക്കള്ക്ക് 5ശതമാനമായിരിക്കും സ്ലാബ്. മറ്റ് മിക്ക വസ്തുക്കള്ക്കും 18 ശതമാനവും. എന്നാല് ആഢംബര വസ്തുക്കള്, മദ്യം, പുകയില, വാചുവെപ്പ്, ഓണ്ലൈന് ഗെയിമിങ് മുതലായവക്ക് 40 ശതമാനമായിരിക്കും സ്ലാബ്.

ജി.എസ്.ടി ബാധകമായ നിരവധി സാധനങ്ങളുടെയും, സേവനങ്ങളുടെയും മേലുള്ള നികുതി നിരക്കില് മാറ്റം വരുത്തിക്കൊണ്ട് വിജ്ഞാപനങ്ങള് നേരത്തെ തന്നെ പുറപ്പെടുവിച്ചിട്ടിട്ടുണ്ട്. സെപ്തംബര് 3ന് ചേര്ന്ന 56ാമത് ജിഎസ്ടി കൗണ്സില് യോഗത്തിലെ തീരുമാനപ്രകാരമായിരുന്നു അത്.

അവശ്യ സാധനങ്ങളുടെയും, ദൈനംദിന കാര്യങ്ങള്ക്ക് ഉപയോഗിക്കുന്ന സാധനങ്ങളുടെയും നികുതി നിരക്ക് കുറയുമെന്നാണ് കൗണ്സില് വിലയിരുത്തുന്നത്. അതേസമയം, ജി.എസ്.ടി മാറ്റം വരുമ്ബോള്, വിലക്കുറവ് സംബന്ധിച്ച്‌ വന്കിട കമ്ബനികള് രാജ്യവ്യാപകമായി മുന് കൂട്ടി പരസ്യം നല്കിയിട്ടുണ്ടെങ്കിലും പുതിയ സ്റ്റോക്കുകള് എത്തിയാല് മാത്രമേ ചെറുകിട വ്യാപാര രംഗത്ത് വിലക്കുറവ് പ്രതിഫലിക്കുകയുള്ളു.

പുതിയ ഭേദഗതി നടപ്പാകുമ്ബോള് പായ്ക്കുചെയ്ത ഭക്ഷണ സാധനങ്ങളില് മിക്കവയ്ക്കും വില കുറയുമെന്നാണ് സൂചന. ലൈഫ്-ആരോഗ്യ-ജനറല് ഇന്ഷുറന്സ് പോളിസികള്, 33 ജീവന് സുരക്ഷാമരുന്നുകള് എന്നിവയുടെയും ജി.എസ്.ടി ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യന് റൊട്ടി വിഭവങ്ങളും ഇനി ജി.എസ്.ടി രഹിതമായിരിക്കും.

വില കുറയുന്നവ അറിയാം

*വെണ്ണ, നെയ്യ്, കണ്ടന്സ്ഡ് മില്ക്ക് തുടങ്ങിയ പാലുല്പന്നങ്ങള്

* ബിസ്ക്കറ്റ്, സ്നാക്സ്, ജ്യൂസ് പോലുള്ള പാക്ക്ഡ് ഫുഡ്സ്

*ഷാമ്ബു, ഹെയര്ഓയില്, ടൂത്ത്പേസ്റ്റ്, ബ്രഷ്, സോപ്പ് തുടങ്ങിയവ

*കുട്ടികളുടെ നാപ്കിന്, ക്ലിനിക്കല് ഡയപ്പര് പോലുള്ളവ

*വ്യക്തിഗത ആരോഗ്യ ലൈഫ് ഇന്ഷുറന്സ്,

*കണ്ണട

*എ.സി, 32 ഇഞ്ചിന് മുകളിലുള്ള ടിവികള്, മോണിറ്റര്, പ്രൊജക്ടര്, ഡിഷ് വാഷര്, വാഷിങ് മെഷീന്…

*350 സിസിക്ക് താഴെയുള്ള ഇരുചക്രവാഹനങ്ങള്, മുച്ചക്രവാഹനങ്ങള്, ചരക്കുവാഹനങ്ങള്…

*മാര്ബിള്, ഗ്രാനേറ്റ്, സിമന്റ് തുടങ്ങിയവ

*ഒരു നിശ്ചിത വിലക്ക് താഴെയുള്ള വസ്ത്രങ്ങളും പാദ രക്ഷകളും

*സിമന്റ്

വില കൂടുന്നവ

*പുകയില, പാന്മസാല…

*ലോട്ടറി

*ആഡംബര വാഹനങ്ങള്, 20 ലക്ഷം മുതല് 40 ലക്ഷം രൂപ വരെ വിലയുള്ള നാലുചക്ര ഇലക്‌ട്രിക് വാഹനങ്ങള് 40 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ആഡംബര വാഹനങ്ങള്,

*2500 രൂപയില് കൂടുതല് വിലയുള്ള വസ്ത്രങ്ങള്, ചെരിപ്പുകള്
*കാര്ബണേറ്റ് പാനീയങ്ങള്, മധുരം ചേര്ത്തുവരുന്ന ഫ്ളേവേഡ് പാനീയങ്ങള്.

*ഓണ്ലൈന് വാതുവെപ്പ്, ഓണ്ലൈന് ഗെയിം

*ഡയമണ്ട് പോലുള്ള ആഢംബര ആഭരണങ്ങള്

പെട്രോളിയം ഉല്പ്പന്നങ്ങള് ഇപ്പോള് ജിഎസ്ടിക്ക് പുറത്താണ്, അതായത് ഇന്ധന വിലയില് ഇളവ് ലഭിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *