റോഡ് നവീകരണം; കോട്ടാം പറമ്പ് – കുറ്റിക്കാട്ടൂർ റോഡിന് ഒരു കോടി , ചാത്തമംഗലം ഗവ. കോളേജ് റോഡിന് 50 ലക്ഷം ഭരണാനുമതി.
കുന്നമംഗലം :കുന്നമംഗലം നിയോജകമണ്ഡലത്തിലെ രണ്ട് റോഡ് പ്രവർത്തികൾക്കായി 1.5 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എംഎൽഎ അറിയിച്ചു. കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ കോട്ടാംപറമ്പ് കുറ്റിക്കാട്ടൂർ റോഡ് 1 കോടി, ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഗവ. കോളേജ് റോഡ് 50 ലക്ഷം എന്നീ പ്രവൃത്തികൾക്കാണ് തുക അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവായത്. 2025-26 ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ ഈ പദ്ധതികളുടെ പ്രവൃത്തികൾ ആരംഭിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും പി.ടി.എ റഹീം എംഎൽഎ പറഞ്ഞു.

