ഷാർജ അന്താരാഷ്ട്ര പ്രസാധക സമ്മേളനത്തിന് തുടക്കമായി.
ഷാർജ:44-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോസവത്തിന്റെ ആദ്യ സെഷൻ 15 – മത് പ്രസാധക സമ്മേളനം ഷാർജ ബുക് അതോറിറ്റി ചെയർ പേഴ്സൺ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. 116 രാജ്യങ്ങളിൽ നിന്നായി 1258 പ്രസാധകർ സമ്മേളനത്തിൽ സംബസിക്കും.
ഈ സമ്മേളനത്തിലൂടെ
പ്രസാധകർക്ക് പരസ്പരം ബന്ധപ്പെടുവാനും എഴുത്തുകാർക്ക് കൂടുതൽ അവസരം നൽകി അവരെ ഉയർത്തിക്കൊണ്ടുവരുവാനും പുതിയ കാലഘട്ടത്തെ
എങ്ങിനെ അഭിമുഖീകരിക്കണമെന്നും പഠിച്ചറിയാനുള്ള അവസ രാമാണിതെന്നും
അവർ പറഞ്ഞു.
ഷാർജ ബുക്ക് അതോറിറ്റി സി.ഇ.ഒ അഹ്മദ് അൽ അമീരി ഇൻറർനേഷണൽ പബ്ലിഷേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഗർത്സ ജൊ ബാവ തുടങ്ങി വ്യത്യസ്ത മേഖലകളിലുള്ള പ്രമുഖർ സംബന്ധിച്ചു.
അന്താരാഷ്ട്ര പുസ്തകോത്സവം നവംബർ 5 ന് തുടങ്ങി
16 ന് അവസാനിക്കും.
“നിങ്ങളും പുസ്തകവും തമ്മിൽ” എന്ന തലക്കെട്ടിലാണ് മേള നടക്കുന്നത്.

