പെരുവയൽ ഗ്രാമപഞ്ചായത്തും കൃഷ്ഭവനും സംയുക്തമായി കർഷകദിനം ആചരിച്ചു.
പെരുവയൽ :പെരുവയൽ ഗ്രാമപഞ്ചായത്തും കൃഷ്ഭവനും സംയുക്തമായി കർഷകദിന സംഘടിപ്പിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടഞ്ചേരി അധ്യക്ഷതവഹിച്ചു ബഹു: എം.കെ. രാഘവൻ എം.പി. കർഷകദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി പഞ്ചായത്തിലെ നിരവധി കർഷകർ പങ്കുചേർന്ന വർണ്ണ ശമ്പളമായ ഘോഷയാത്രയും സംഘടിപ്പിച്ചു. പെരുവയൽ ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച 16 കർഷകരെ മൊമെൻ്റോ നൽകി ആദരിച്ചു. കാർഷിക ക്വിസ് മൽസര വിജയികളായ ഗ്രാമപഞ്ചായത്തിലെ സ്കൂൾ വിദ്യാർത്ഥകളെയും ചടങ്ങിൽ അനുമോദിച്ചു.
ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻ്റിംഗ കമ്മറ്റി ചെയർമാൻ അനിഷ് പാലാട്ട് ആരോഗ്യസ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഷാഹിന വി ഗ്രാമപഞ്ചയത്ത് മെമ്പർമാരായ അനിത.പി, പി. എം. ബാബു ,അബ്ദുറഹിമാൻ കരിപ്പാൽ കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഷീബ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സദാശിവൻ സി.എം., ടി.പി. മുഹമ്മദ്, രവികുമാർ പനോളി ,കെ.എം ഗണേശൻ, ബിജു എം.പി., പുഷ്പരാജൻ വിവിധ ധനകാര്യ സ്ഥാപന പ്രതിനിധികളായ എം.സി സൈനുദ്ദീൻ, ഷാലു പാലാട്ട്, എന്നിവർ ആശംസയറിയിച്ചു ചടങ്ങിന് കൃഷി ഓഫീസർ ശ്രീജ. സ്വാഗതവും അസിസ്റ്റൻറ് കൃഷി ഓഫിസർ അനിൽ കുമാർ നന്ദിയും അറിയിച്ചു. കൃഷിഭവൻ ഉദ്യോഗസ്ഥരും മറ്റ് കർഷകരും ചടങ്ങിൽ പങ്കെടുത്തു

