ഭാര്യയുടെയും കുഞ്ഞിന്റെയും ആവശ്യങ്ങൾ അവഗണിച്ച്, സമ്പാദ്യം മുഴുവൻ സ്വന്തം അമ്മയ്ക്ക് മാത്രം അയച്ചുകൊടുക്കുന്ന ഭർത്താവിന് വിവാഹമോചനത്തിന് അർഹതയില്ലെന്ന് മദ്രാസ് ഹൈക്കോടതി.

ചെന്നൈ:വിദേശത്ത് ജോലി ചെയ്യുമ്പോഴും ഭാര്യയുടെയും കുഞ്ഞിന്റെയും ആവശ്യങ്ങൾ അവഗണിച്ച്, സമ്പാദ്യം മുഴുവൻ സ്വന്തം അമ്മയ്ക്ക് മാത്രം അയച്ചുകൊടുക്കുന്ന ഭർത്താവിന് വിവാഹമോചനത്തിന് അർഹതയില്ലെന്ന് മദ്രാസ് ഹൈക്കോടതി ഭാര്യ ക്രൂരത കാട്ടിയെന്നും തന്നെ ഉപേക്ഷിച്ചു പോയെന്നും ആരോപിച്ച് ഭർത്താവ് നൽകിയ ഹരജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് സി.വി കാർത്തികേയൻ, ജസ്റ്റിസ് കെ. രാജശേഖർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കുടുംബ കോടതിയുടെ മുൻ ഉത്തരവ് ശരിവെച്ചത്. 2012-ലായിരുന്നു ഇവരുടെയും വിവാഹം. വിവാഹം കഴിഞ്ഞ് ഏഴു മാസങ്ങൾക്ക് ശേഷം ഭർത്താവ് സിംഗപ്പൂരിലേക്ക്…

Read More

തമിഴ്നാട് ടി.വി.കെ കോൺഗ്രസ് സഖ്യം ധാരണയിൽ

ചെന്നൈ:തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന് പിന്നാലെ സർക്കാർ രൂപീകരണത്തിനുള്ള തിരക്കിട്ട ചർച്ചകളിലേക്ക് കടന്ന് തമിഴക വെട്രി കഴകം (ടിവികെ). കേവല ഭൂരിപക്ഷത്തിന് 11 സീറ്റുകളുടെ കുറവുള്ള സാഹചര്യത്തില്‍ സഖ്യകക്ഷികളെ കൂടെനിർത്താനുള്ള നീക്കങ്ങളാണ് വിജയ് നടത്തുന്നത്. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസുമായി നടത്തിയ ചർച്ചകള്‍ ധാരണയിലെത്തിയതായാണ് സൂചന. സഖ്യ ചർച്ചകള്‍: ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെയ്ക്ക് (108 സീറ്റുകള്‍) ഭരിക്കാനാവശ്യമായ 118 സീറ്റുകള്‍ തികയ്ക്കാൻ കോണ്‍ഗ്രസിന്റെ (5 സീറ്റുകള്‍) അടക്കം പിന്തുണ അത്യാവശ്യമാണ്. ചൊവ്വാഴ്ച വൈകിട്ട് വിജയ്‌യുടെ പനയൂരിലെ വസതിയില്‍…

Read More

സ്ത്രീകൾ ഷോട്സ് ധരിക്കുന്നത് ലൈം​ഗികാതിക്രമം ക്ഷണിച്ചു വരുത്തും – വൈസ് ചാൻസലർ വി നാ​ഗരാ ജനെതിരെ പ്രതിഷേധം ശക്തം

ചെന്നെ:സ്ത്രീകൾ ഷോട്സ് ധരിക്കുന്നത് ലൈം​ഗികാതിക്രമ ക്ഷണിച്ചുവരുത്തുന്നുവെന്ന തമിഴ്നാട് നാഷണൽ ലോ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ വി നാ​ഗരജിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ കനത്ത പ്രതിഷേധം. സ്ത്രീകളുടെ വസ്ത്രധാരണത്തെ അധിക്ഷേപിക്കുന്നതായിരുന്നു ചാൻസലറുടെ പരാമർശം. ഇതിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രം​ഗത്തെത്തി. പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്. വൈ വസ്ത്രങ്ങൾക്കല്ല, മാനസികാവസ്ഥയ്ക്കാണ് മാറ്റേണ്ടതെന്ന് എഴുതിയ പ്ലക്കാർഡ് ഉയർത്തി വിദ്യാർത്ഥികൾ ക്യാംപസിൽ പ്രതിഷേധിച്ചു. ക്ലാസ് പ്രതിനിധികളുമായി നടത്തിയ യോഗത്തിലാണ് വി നാഗരാജ്, സ്ത്രീകൾ ഷോട്സ് ധരിക്കുന്നത് ലൈംഗികാതിക്രമം ക്ഷണിച്ചുവരുത്തുന്നുവെന്നും അത്…

Read More