AI girlfriend

കൊടും ക്രൂരത ;ബീഹാറിൽ വിദ്യാർത്ഥികളെ കുളത്തിൽ എറിഞ്ഞു കൊലപ്പെടുത്തി

പറ്റ്ന :  മദ്രസ വിദ്യാർഥികളെ കുളത്തിൽ വലിച്ചെറിഞ്ഞു കൊലപ്പെടുത്തി.

ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിൽ 14 വയസുള്ള രണ്ട് മദ്രസ വിദ്യാർഥികളെയാണ് ഭൂ ഉടമയും സംഘവും കുളത്തിൽ എറിഞ്ഞ  കൊന്നത്.

മുഹമ്മദ് സൈദ് ഷഹീദി, അഷ്‌റഫ് അലി എന്നിവരാണ് മരിച്ചത്. പാടത്തുനിന്ന് കരിമ്പ് – പേരിൽ കുട്ടികളെ ക്രൂരമായി മർദിച്ച ശേഷം കുളത്തിലേക്ക് എറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു.

നവംബർ 23-നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് അഷ്‌റഫിന്റെ ബന്ധുവായ മുഹമ്മദ് ഷഹാബുദ്ദീൻ വ്യക്തമാക്കുന്നു. അന്ന് സംഭാവന ശേഖരിക്കാനായി പോയ അഞ്ച് മദ്രസ വിദ്യാർഥികൾ പാടത്തുനിന്ന് കരിമ്പ് പറിച്ചിരുന്നു. ഇതേത്തുടർന്ന് പാടത്തിന്റെ ഉടമ സത്യേന്ദ്ര പാണ്ഡെ, ഇയാളുടെ മക്കൾ, നാട്ടുകാർ എന്നിവർ ചേർന്ന് കുട്ടികളെ പിന്തുടർന്ന് മർദിക്കുകയും 10,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു.

ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ചെളിയിൽ കുടുങ്ങിയ മുഹമ്മദ് സൈദ് ഷഹീദിയെയും അഷ്‌റഫ് അലിയെയും അഞ്ചോളം പേർ ചേർന്ന് പിടികൂടി കുളത്തിലേക്ക് എറിയുകയായിരുന്നുവെന്നാണ് ബന്ധുവിന്റെ ആരോപണം.

വിദ്വേഷക്കൊലയെന്ന് കുടുംബം

മരിച്ച രണ്ട് കുട്ടികൾക്കും നീന്തൽ അറിയില്ലായിരുന്നുവെന്ന് മുഹമ്മദ് ഷഹാബുദ്ദീൻ പറഞ്ഞു. തൊപ്പി ധരിച്ച മദ്രസ വിദ്യാർഥികളായതുകൊണ്ടാണ് കുട്ടികളെ ലക്ഷ്യമിട്ടതെന്നും അദ്ദേഹം ആരോപിച്ചു. മറ്റൊരു സമുദായത്തിലെ കുട്ടികളായിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!