AI girlfriend

എസ് എം എ ബാധിതർക്കുള്ള മരുന്നിനു വേണ്ടിയുള്ള ക്യാമ്പയിൻ എന്തിന് ? 12 വയസ്സുവരെയുള്ള കുട്ടികൾക്ക് മരുന്ന് സർക്കാർ നൽകും .മന്ത്രി മുരളീധരൻ

കോഴിക്കോട് :എസ്എംഎ രോഗബാധിതരായ കുഞ്ഞുങ്ങൾക്ക് മരുന്നിന് വേണ്ടി നടത്തുന്ന ക്യാമ്പയിനോട് പ്രതികരിച്ച് മന്ത്രി കെ മുരളധരൻ. 12 വയസ്സുവരെയുള്ള കുട്ടികൾക്ക് മരുന്ന്സൗജന്യമായി ലഭിക്കുമെന്നും മരുന്ന് സർക്കാരിന്റെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിന്നെ എന്തിനാണ് ക്യാമ്പയിനെന്നും മുരളീധരൻ ചോദിച്ചു.
അതിനിടെ, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി കുട്ടികൾക്ക് രണ്ട് കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. ക്യാമ്പയിനിലൂടെ
30 കോടി രൂപ സമാഹരിച്ചതായാണ് വിവരംഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ ക്യാമ്പയിൻ തുടരുമോ എന്നാണ് അറിയേണ്ടത്.

കെപിസിസിഅധ്യക്ഷസ്ഥാനവുമായിബന്ധപ്പെട്ട ചർച്ചകളിലും മുരളീധരൻ പ്രതികരിച്ചു. പുതിയ അധ്യക്ഷൻ അനിവാര്യമാണെന്നും ആരെ നിയമിക്കണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ചെയ്യുന്ന കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ പാർട്ടി ശക്തിപ്പെടണം. അതിന് പുതിയ പ്രസിഡന്റ് വേണമെന്നും അദ്ദേഹം വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!