മോഹൻ ലാലിൻ്റെ ആക്ഷൻ സീൻ നിറഞ്ഞ ബ്രഹ്മാണ്ഡ ചിത്രം ‘വൃഷഭ’ നാളെ തിയറ്ററുകളിലെത്തും.

മോഹൻ ലാലിൻ്റെ ആക്ഷൻ സീൻ നിറഞ്ഞ ബ്രഹ്മാണ്ഡ ചിത്രം ‘വൃഷഭ’ നാളെ തിയറ്ററുകളിലെത്തും നന്ദ കിഷോർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു പാൻ-ഇന്ത്യൻ ബിഗ് ബജറ്റ് ആക്ഷൻ പടമായാണ് സിനിമാപ്രേമികളിലേക്ക് എത്തുന്നത്.
മലയാള സിനിമയും ഇന്ത്യൻ സിനിമാ ലോകവും ഒരുപോലെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘വൃഷഭ.’ മോഹൻലാലിന്റെ മാസ്സ് പ്രകടനമാണ് സിനിമയുടെ പ്രത്യേകത. ഒരു അച്ഛൻ – മകൻ ബന്ധത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന അതിശക്തമായ കഥയാണ് ചിത്രം പറയുന്നത്. മോഹൻലാലിന്‍റെ ആക്ഷൻ സീക്വൻസുകൾ വലിയ ക്യാൻവാസിൽ കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.
ഛായാഗ്രഹണം ആന്റണി സാംസൺ, എഡിറ്റിങ് കെ.എം. പ്രകാശ്, സംഗീതം സാം സി.എസ്., സൗണ്ട് ഡിസൈൻ റസൂൽ പൂക്കുട്ടി, ആക്ഷൻ പീറ്റർ ഹെയ്ൻ, സ്റ്റണ്ട് സിൽവ, നിഖിൽ എന്നിവർ നിർവ്വഹിച്ചിരിക്കുന്നു. ശോഭ കപൂർ, ഏക്താ ആർ കപൂർ, സി.കെ. പത്മകുമാർ, വരുൺ മാത്തൂർ, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, പ്രവീർ സിങ്, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്ന് നിർമ്മിച്ച വൃഷഭ, ആശീർവാദ് സിനിമാസ് ആണ് കേരളത്തിലെത്തിക്കുന്നത്

നിവിൻ പോളി അജുൻ വർഗീസ് ചിത്രമായ ‘സർവ്വം മായ’യും സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന
സംഗീതത്തിന് ഏറെ പ്രാധാന്യം നൽകിയ ഇറങ്ങും മുമ്പെ വിവാദമായ ‘ഹാൽ’
‘ചാമ്പ്യൻ’ എന്നിവയും ക്രിസ് ‘ത് മസിന് തിയ്യേറ്ററിലെത്തും

Leave a Reply

Your email address will not be published. Required fields are marked *