കേരളസ്റ്റോറി ; ഒരു സിനിമയിൽ ഇത്രയും വെറുപ്പ് കൊണ്ടുവ ന്നിട്ടുണ്ടെങ്കിൽ ഭാവിയിൽ കേരളത്തോട് എന്തെല്ലാം കാണിക്കാൻ പറ്റുമെന്ന് വേടൻ
കോഴിക്കോട് :വലിയ വിവാദങ്ങൾക്ക് വഴിതെളിച്ച ‘കേരള സ്റ്റോറി’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവും രാജ്യത്ത് വലിയ പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും കാരണമാകുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിലെ വിദ്വേഷപരമായ ഉള്ളടക്കങ്ങളാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. യുവതിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നത് അടക്കമുള്ള പ്രകോപനപരമായ രംഗങ്ങൾ ട്രെയിലറിൽ ഉൾപ്പെടുത്തിയതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ചിത്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് രംഗത്തെത്തിയിട്ടുണ്ട്. സമൂഹത്തിൽ വിദ്വേഷം പടർത്താനുള്ള ഗൂഢശ്രമമാണ് ഇത്തരം സിനിമകളെന്ന് അദ്ദേഹം വിമർശിച്ചു. ഇതിന് പിന്നാലെയാണ് റാപ്പർ വേടനും…

