ശബരിമല സ്വർണ്ണ കൊള്ള; തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിൽ.
കൊച്ചി: തന്ത്രി തന്നെ കൊള്ളയിൽ കൂട്ട് ശബരിമല തന്ത്രിയെ എസ്.എ. ടി. അറസ്റ്റ് ചെയ്തു
സ്വർണ്ണ ക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവര് അറസ്റ്റി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് (എസ്ഐടി) അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ എസ്ഐടി ഓഫിസിൽ ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്.
അന്വേഷിക്കാൻ കേന്ദ്ര ഏജൻസിയും; കേസ് റജിസ്റ്റർ ചെയ്ത് ഇ.ഡി
ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസെടുത്തു. ഇതിന്റെ ഭാഗമായുള്ള ഇസിഐആർ (എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട്) ഇ.ഡിയുടെ കൊച്ചി യൂണിറ്റ് റജിസ്റ്റർ ചെയ്തു. സ്വർണക്കൊള്ള വിഷയത്തിൽ കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ട് എന്ന സൂചനകളുടെ അടിസ്ഥാനത്തിൽ, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) വകുപ്പുകൾ പ്രകാരമാണ് ഇസിഐആർ.
ശബരിമല സ്വർണക്കൊള്ള അന്വേഷിക്കാൻ നേരത്തേ ഹൈക്കോടതി ഒരു പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിരുന്നു. ഇ.ഡി ഇസിഐആർ റജിസ്റ്റർ ചെയ്തതോടെ ശബരിമല സ്വർണക്കൊള്ള കേസ് ഒരു കേന്ദ്ര ഏജൻസി കൂടി അന്വേഷിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ക്രിമിനൽ കേസുകളിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിന് സമാനമാണ് ഇസിഐആർ റജിസ്റ്റർ ചെയ്യൽ. ആദ്യഘട്ടത്തിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി, ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, ബെള്ളാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ തുടങ്ങിയവരുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചായിരിക്കും ഇ.ഡി യുടെ അന്വേഷണം
പ്രാഥമിക വിവരശേഖരണം തുടങ്ങിയിരുന്നു. കേസുമായി ബന്ധപ്പെട്ട് രാജ്യാന്തര തലത്തില്‍ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും ഇ.ഡി സംശയിക്കുന്നു. നേരത്തെ കേസിന്റെ രേഖകള്‍ ആവശ്യപ്പെട്ട് ഇ.ഡി കൊല്ലം വിജിലൻസ് കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇത് നൽകിയിരുന്നില്ല. ഒരു ഏജൻസി കേസ് അന്വേഷിക്കുന്ന സാഹചര്യത്തിൽ സമാന്തര അന്വേഷണ വിഷയം ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ആവശ്യം നിരസിച്ചത്. എന്നാൽ ഇ.ഡി ഇക്കാര്യം ഹൈക്കോടതിയിൽ
എന്നാൽ ഇ.ഡി ഇക്കാര്യം ഹൈക്കോടതിയിൽ ചോദ്യം ചെയ്യുകയും രേഖകൾ ലഭ്യമാക്കണമെന്ന അനുകൂല വിധി ദേവസ്വം ബെഞ്ചിൽ നിന്ന് നേടിയെടുക്കുകയും ചെയ്തു
കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി രാജീവർക്ക് അടുപ്പമുണ്ടായിരുന്നെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നാണ് സൂചന. തന്ത്രിക്ക് പോറ്റിയുമായി അടുപ്പമുണ്ടായിരുന്നെന്ന് മറ്റു പ്രതികൾ മൊഴി നൽകിയിരുന്നെന്നാണ് വിവരം. ഇന്നു രാവിലെ കൊച്ചിയിലെ എസ്ഐടി ഓഫിസിലേക്കു ചോദ്യം ചെയ്യാനാണ് രാജീവരെ വിളിപ്പിച്ചത്. അതിനു ശേഷമായിരുന്നു അറസ്റ്റ്

