എം വി ഡി സ്പോക് പ്രവർത്തനം ശ്ലാഘനീയം: മുൻ മന്ത്രി അഹമ്മദ് ദേവർ കോവിൽ എം എൽ എ .
കോഴിക്കോട്: കുറഞ്ഞ സർവീസ് ചാർജ് വാങ്ങി ജനങ്ങൾക്ക് സേവനം ലഭ്യമാക്കാൻ ശ്രമിക്കുന്ന എം വി ഡി സ്പോക് പ്രവർത്തനം ശ്ലാഘനീയമാണെന്ന് മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ എം എൽ എ . കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം ഹാളിൽ മോട്ടോർ വെഹിക്കിൾ ഡോക്യുമെന്റ് സർവിസ് പ്രൊവൈഡേഴ്‌സ് ഓർഗനൈസേഷൻ ഓഫ് കേരള സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു ജനങ്ങൾക്ക് സംതൃപ്തമായ സേവനം നൽകാൻ എം വി ഡി സ്പോക് സംഘടനക്ക് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. എം വി ഡി സൊസറ്റി പ്രസിഡന്റ് വി എം ഇബ്‌റാഹിമിൽ നിന്നും എം എൽ എ നിവേദനം സ്വീകരിച്ചു. ഇടതു മുന്നണിയിലും നിയമ സഭയിലും നിവേദനത്തിൽ സൂചിപ്പിച്ച കാര്യങ്ങൾ ഉന്നയിക്കുമെന്ന് എം എൽ എ ഉറപ്പ് നൽകി.
സമ്മേളനത്തിൽ എം വി ഡി സ്പോക് സംസ്ഥാന പ്രസിഡന്റ് കെ. കെ. കൃഷ്ണൻ കുട്ടി അദ്യക്ഷത വഹിച്ചു. എ. കെ. മുഹമ്മദ് കൊടുവള്ളി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എം വി ഡി സോസൈറ്റി പ്രസിഡന്റ് വി എം ഇബ്രാഹിം, കോർപറേഷൻ കൗൺസിലർ ജിഷാൻ, എം വി ഡി സോസൈറ്റി സെക്രട്ടറി എം. ഹർഷാദ് എന്നിവർ ആശംസകൾ അർപ്പിച്ചു.
പുതിയ ഭാരവാഹികളായി കെ. കെ. റഷീദ് ചേർത്തല (പ്രസിഡന്റ് ), പ്രസന്ന കുമാരി, കൃഷ്ണൻ കുട്ടി (വൈസ് പ്രസിഡന്റ് ) സലീം മുവാറ്റുപുഴ (ജന: സെക്രട്ടറി), ഹർഷാദ് മനോളി, മാർട്ടിൻ (ജോ: സെക്രട്ടറി) എ. കെ. മുഹമ്മദ് കൊടുവള്ളി (ഖജാഞ്ചി) എന്നിവരെ തെരഞ്ഞെടുത്തു. കെ. കെ. റഷീദ് ചേർത്തല സ്വാഗതവും സലീം മുവാറ്റുപുഴ നന്ദിയും പറഞ്ഞു.

