യുഡിഎഫ് രാഷ്ട്രീയത്തിൽ വൻ ഭൂകമ്പം സൃഷ്ടിക്കുമെന്ന പ്രവചനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
പാലക്കാട്: യുഡിഎഫ് രാഷ്ട്രീയത്തിൽ വൻ ഭൂകമ്പം സൃഷ്ടിക്കുമെന്ന പ്രവചനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മതരാഷ്ട്രവാദത്തോട് തങ്ങൾക്ക് യോജിപ്പില്ലെന്ന് സമസ്ത വ്യക്തമാക്കിയതോടെ യുഡിഎഫിന്റെ അടിത്തറ ഇളകിയെന്ന് അദ്ദേഹം പരിഹസിച്ചു.
യുഡിഎഫിന് സമസ്ത കൃത്യമായ മുന്നറിയിപ്പ് നൽകിയിരിക്കുകയാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. വിഡി സതീശനും പികെ കുഞ്ഞാലിക്കുട്ടിക്കുമുള്ള മുന്നറിയിപ്പാണത്.
യുഡിഎഫ്- ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുപിടിക്കുന്നതിനുള്ള മുന്നറിയിപ്പാണ് സമസ്ത നൽകിയതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പാലക്കാട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം ജമാഅത്തെ ഇസ്ലാമിക്കെതിരെ പ്രമേയം പാസാക്കി എപി സമസ്ത. പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റ് ആശയങ്ങൾ വിശ്വാസികളെ പൊതു സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തും. സങ്കുചിതമായ വർഗീയ ധൃവീകരണത്തിലേക്ക് നയിക്കും.
മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴച്ച് വോട്ടുകൾ ഏകീകരിക്കരുത്. ഈ പ്രവണത ജനാധിപത്യത്തിന്റെ അന്തസത്ത ചോർത്തിക്കളയും. വോട്ടിനു വേണ്ടി വിനാശ ആശയമുള്ളവരുമായി അവിശുദ്ധ കൂട്ടു കേട്ട് ആരും ഉണ്ടാക്കരുതെന്നും അത്തരം രാഷ്ട്രീയ കൂട്ടു കെട്ടിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ പിന്മാറണമെന്നും സമസ്തയുടെ പ്രമേയത്തിൽ പറയുന്നു.

