അ‍ഞ്ചുവര്‍ഷം മുമ്പ് ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്ത ഉഷാ ജോസഫിന്‍റെ വയറ്റിൽ കത്രിക കണ്ടെ ത്തിയ സംഭവ ത്തിൽ പ്രതികര ണവുമായി ഡിവൈ എഫ്ഐ, സ്വകാര്യ ആശുപ ത്രികളിൽ ഇതിലും വലുത് നടക്കും.

ആലപ്പുഴ : സ്വകാര്യ ആശുപത്രികളിലും ഇതിനേക്കാൾ വലിയ പിഴവ് സംഭവിക്കുന്നുണ്ട് .  വണ്ടാനം മെഡിക്കൽ കോളേജിൽ അ‍ഞ്ചുവര്‍ഷം ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്ത പുന്നപ്ര സ്വദേശിയായ ഉഷാ ജോസഫിന്‍റെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി ഡിവൈഎഫ്ഐസംസ്ഥാന അധ്യക്ഷൻ വി.വസീഫ്.

സർക്കാർ ആശുപത്രികളിലെ വീഴ്ച പർവതീകരിക്കുന്നു. സ്വകാര്യ ആശുപത്രികളിലും ഇതിനേക്കാൾ വലിയ പിഴവ് സംഭവിക്കുന്നുണ്ട്. സർക്കാർ ആശുപത്രികളുടെ നേട്ടങ്ങൾ കാണാതെ പോകരുത്. ഒന്നോ രണ്ടോ വീഴ്ചകൾ ഉണ്ടായേക്കാം. ഇപ്പോൾ വലിയ വാർത്തയാകുന്നതിന് പിന്നിൽ തിരഞ്ഞെടുപ്പ് കാലമായതിനാലെന്നും വി വസീഫ് കുറ്റപ്പെടുത്തി.

കേരള സ്റ്റോറി വിവാദം, രണ്ടാം ഭാഗത്തെയും കേരളം തള്ളിക്കളയും. വീണ്ടും അജണ്ടയുമായി ഇറങ്ങിയിരിക്കുകയാണ് സംഘപരിവാർ. ശക്തമായ സമരപരിപാടികൾ ഡിവൈഎഫ്ഐ നടത്തും. എം എസ് എഫിന്റെ നിലപാട് അത്ഭുതപ്പെടുത്തുന്നതെന്നും വി വസീഫ് വ്യക്തമാക്കി.

അതേസമയം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ വാർത്ത സമ്മേളനത്തിനിടെ നാടകീയ രം​ഗങ്ങൾ. പ്രസ് മീറ്റ് നടക്കുന്നതിനിടെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തി. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഹരികുമാർ, പ്രിൻസിപ്പൽ ഡോ. ബി പത്മകുമാർ എന്നിവരാണ് വാർത്ത സമ്മേളനം നടത്തിയത്.

വാർത്തസമ്മേളനം നടക്കുന്നതിനിടെ ഡോക്ടർമാരുടെ മുഖം മറച്ച് മേശപ്പുറത്ത് കയറി ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ, ജില്ലാ പ്രസിഡന്റ്‌ പ്രവീൺ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അവരെ പോലിസ് ബലം പ്രയോഗിച്ച് നീക്കുകയാണുണ്ടായത്

Leave a Reply

Your email address will not be published. Required fields are marked *