പരിമിധികളെ മറി കടന്നു ഉയരങ്ങൾ കീഴടക്കിയ മനുഷ്യരുടെ ആഘോഷമായി കേരള ഡിസബിലിറ്റി ഫെസ്റ്റ് ,
കോഴിക്കോട് :ആത്മവിശ്വാസത്തിൻ്റെ കരുത്തിൽ പരിമിധികളെ മറി കടന്നു ഉയരങ്ങൾ കീഴടക്കിയ മനുഷ്യരുടെ ആഘോഷമായി കേരള ഡിസബിലിറ്റി ഫെസ്റ്റ്ന്കോഴിക്കോട് തുടക്കമായി. 4 ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിൻ്റെ ഉദ്ഘാടനം 21 ഇനം വ്യത്യസ്ഥ കഴിവുകളുള്ളവർ കോഴിക്കോട് കടപ്പുറത്ത് വർണ്ണ ബലൂണുകൾ പറത്തി നിർവഹിച്ചു. വൈവിധ്യങ്ങളുടെയും ഉൾചേരലുകളുടെയും സന്ദേശം ഉയർത്തി പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിനുവേണ്ടി നടത്തുന്ന ഫെസ്റ്റിൽ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകളുടെ സംഗീത, നൃത്ത നാടകം ഉൾപ്പെടെ വിവിധ വിഷയങ്ങളെ ക്കുറിച്ച സെഷനുകളും മൂന്നു സ്റ്റേജുകളിലായി നടക്കും. വാർഡ്…

