മുഖ്യമന്ത്രിക്കെതിരേ സന്യാസിനിയുടെ വധശ്രമാഹ്വാനം; ത്തിന് ആഹ്വാനം: കന്യാസ്ത്രീ ടീന ജോസിനെ തള്ളി സിഎംസി സന്യാസിനി സമൂഹം .
മുഖ്യമന്ത്രിക്കെതിരെ വധാഹ്വാനം നടത്തി സന്യാസിനി.തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങുമെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ വധശ്രമത്തിന് ആഹ്വാനം ചെയ്ത കന്യാസ്ത്രീയെ തള്ളി സിഎംസി സന്യാസിനി സമൂഹം. ടീന ജോസെന്ന സന്യാസിനി സഭയുടെ ഭാഗമല്ലെന്ന് സന്യാസിനി സമൂഹം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. സിഎംസി സന്യാസിനി സഭയിലെ ടീന ജോസിന്റെ പ്രാഥമിക അംഗത്വം സഭയുടെ നടപടിക്രമങ്ങള്‍ക്ക് വിധേയപ്പെട്ട് 04/04/2009 തീയതിയില്‍ നഷ്ടപ്പെട്ടതാണ്. എന്നാല്‍ മാനുഷിക പരിഗണനയില്‍ ഞങ്ങള്‍ നല്‍കിയ അനുമതിയില്‍ അവര്‍ ഞങ്ങളുടെ ഒരു ഭവനത്തില്‍ സൗജന്യമായി താമസിച്ച്…

