ഒറ്റമുറികളിൽ ഒതുങ്ങിപ്പോയവരെ  ചേർത്തുപിടിക്കാൻ നാടിനെ ഓർമപ്പെടുത്തി പാലിയേറ്റീവ് ദിനം ആഘോഷിച്ചു.

കുറ്റിക്കാട്ടൂർ : ഒറ്റമുറികളിൽ ഒതുങ്ങിപ്പോയവരെ  ചേർത്തുപിടിക്കാൻ നാടിനെ ഓർമപ്പെടുത്തി പാലിയേറ്റീവ് ദിനം ആഘോഷിച്ചു കുറ്റിക്കാട്ടൂർ പാലിയേറ്റീവ് കെയർ സൊസൈറ്റി സംഘടിപ്പിച്ച ജനകീയ ബോധവത്കരണ റാലി പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആർ.വി ജാഫർ ഫ്ലാഗ് ഓഫ് ചെയ്തു. പെരുവയൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ .ടി. ജയശ്രീ, കെ.ടി മിനി , എൻ. പുഷ്പലത, ഉഷ അമ്പടത്ത്, സുധ രബീഷ് , കുറ്റിക്കാട്ടൂർ ഹയർ സെക്കണ്ടറി അധ്യാപകരായ രഞ്ജിത്, രൂപേഷ് , സാലിമ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു….

Read More

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ അനിശ്ചിതകാല സമരം മാറ്റിവെച്ചു

കോഴിക്കോട് : ഇന്നു മുതൽ നടത്താനിരുന്ന സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ അനിശ്ചിതകാല സമരം മാറ്റിവെച്ച. ഇന്ന് നടന്ന ആരോഗ്യ ധനകാര്യ വകുപ്പുകളുടെ ചർച്ചഅനുകൂലമായതിനെ തുടർന്നാണ് സമരം മാറ്റിയതെന്ന് ഡോക്ടർമാർ പറഞ്ഞു. തീരുമാനങ്ങൾ നടപ്പാക്കിയില്ലെങ്കിൽ സമരം തുടരാനും തീരുമാനിച്ചിട്ടുണ്ട്. സർക്കാർ നടപടിയുണ്ടാകുന്നത് വരെ ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുക്കില്ല എന്ന നിലപാട് തുടരും. ശമ്പളപരിഷ്‌കരണ ഉത്തരവിലെ അപാകം പരിഹരിക്കുക, ശമ്പള-ഡിഎ കുടിശ്ശിക നൽകുക, താത്കാലിക-കൂട്ട സ്ഥലംമാറ്റങ്ങൾ ഒഴിവാക്കുക, തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഡോക്ടർമാർ ഉന്നയിക്കുന്നത്.

Read More

കേരളത്തിലെ യുവാക്കള്ക്കിടയില് എയ്ഡ്സ് രോഗം വര്ധിക്കുന്നുവെന്ന് കൊച്ചി മേയർ

കൊച്ചി: കേരളത്തിലെ യുവാക്കള്ക്കിടയില് എയ്ഡ്സ് രോഗം വര്ധിക്കുന്നുവെന്ന് കൊച്ചി മേയര വി.കെ. മിനിമോള്. അഞ്ചാറു വര്ഷമായിട്ട് കേരളത്തില് എയ്ഡ്സ് രോഗികളുടെ എണ്ണം കൂടി കൊണ്ടിരിക്കുകയാണ്. 18നും 20നും വയസിന് ഇടയിലുള്ള കുട്ടികളുടെ ഇടയിലാണ് രോഗം വര്ധിക്കുന്നത് എന്ന് മേയര്  പറഞ്ഞു. അതിഭീകരമായൊരു കണക്ക് കൈയ്യില് കിട്ടിയിട്ടുണ്ട്. യുവാക്കള്ക്കിടയില് എയ്ഡ്സ് രോഗം വര്ദ്ധിച്ചിരിക്കുകയാണ്. അത് നമ്മള് കാണാതെ പോയിട്ട് കാര്യമില്ല. അത്തരം കാര്യങ്ങളില് നമ്മള് മാറി ചിന്തിക്കേണ്ട സമയമാണ്. ആണും പെണ്ണും ഒന്നിച്ച്‌ ഇരിക്കുന്നതിലോ ഒന്നിലും നമ്മള് ആരും…

Read More

ഡോക്ടര്‍ അശ്വന്‍ മരണശേഷവും ഇനി സഹജീവികളിലൂടെ ജീവിക്കും

തിരുവനന്തപുരം:ഡോക്ടര്‍ അശ്വന്‍ മരണശേഷവും ഇനി സഹജീവികളിലൂടെ ജീവിക്കു.നാലുപേര്‍ക്ക് പുതുജീവന്‍ നല്‍കിയാണ് ഡോക്ടര്‍ അശ്വന്‍മോഹനചന്ദ്രന്‍ വിടവാങ്ങിയത്. കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ റസിഡന്റ് ഡോ. അശ്വന്‍ (32) ആണ് മരണശേഷവും സഹജീവികളിലൂട ജീവിക്കുക. അശ്വന്റെ കരള്‍, ഹൃദയവാല്‍വ്, രണ്ട് നേത്രപടലങ്ങള്‍ എന്നിവ ഉള്‍പ്പടെ നാല് അവയവങ്ങളാണ് ദാനം ചെയ്തത്. അശ്വന്റെ കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗിയ്ക്കും ഹൃദയവാല്‍വ് തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ രോഗിക്കും നേത്രപടലങ്ങള്‍ തിരുവനന്തപുരം…

Read More

ഫാറ്റി ലിവർ ‘നിശബ്ദ കൊലയാളി’ എങ്ങനെ തിരിച്ചറിയാം?

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഫാറ്റി ലിവർ ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. കരളിലെ കൊഴുപ്പിന്റെ അളവ് അതിന്റെ ആകെ ഭാരത്തിന്റെ 5 ശതമാനത്തിൽ കൂടുതലാകുമ്പോഴാണ് ഇത് രോഗാവസ്ഥയായി മാറുന്നത്. ആദ്യഘട്ടത്തിൽ ലക്ഷണങ്ങൾ പ്രകടമല്ലാത്തതിനാൽ ‘നിശബ്ദ കൊലയാളി’എന്ന് ഈ രോഗത്തെ വിളിക്കാറുണ്ട്. എന്നാൽ നമ്മുടെ കാലുകൾ ശ്രദ്ധിച്ചാൽ ഈ രോഗത്തിന്റെ ആദ്യ സൂചനകൾ കണ്ടെത്താമെന്ന് പ്രമുഖ ഗാസ്ട്രോഎന്ററോളജിസ്‌റ്റ് ഡോ. പ്രദീപ് വെക്കാരിയ വ്യക്തമാക്കുന്നു. കാലിലെ നീരും ഫാറ്റി ലിവറും: ബന്ധമെന്ത്? പലപ്പോഴും ദീർഘനേരം നിൽക്കുന്നത് കൊണ്ടോ…

Read More

രാജ്യത്തിന്റെ പൊതു ജനാരോഗ്യ മേഖല ‘വെന്റി ലേറ്ററി’ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസി യേഷന്‍.

ന്യൂദല്‍ഹി: രാജ്യത്തിന്റെ പൊതുജനാരോഗ്യ മേഖല ‘വെന്റിലേറ്ററി’ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍[ഐ.എം.എ ]ആരോഗ്യ മേഖലയിലെ അനിയന്ത്രിതമായ വിദേശ നിക്ഷേപവും ഇന്‍ഷ്യൂറന്‍സ് അധിഷ്ഠിത വില നിയന്ത്രണങ്ങളും കേന്ദ്ര സര്‍ക്കാര്‍ പൊതു ജനാരോഗ്യ മേഖലയില്‍ മതിയായ നിക്ഷേപങ്ങള്‍ നടത്താത്തതുമൊക്ക ആരോഗ്യ മേഖലയെ വെട്ടിലാക്കുന്നുവെന്ന് ഐ.എം.എയുടെ നയരേഖയില്‍ പറയുന്നു. ആരോഗ്യ പൂര്‍ണമായ ഇന്ത്യ ലക്ഷ്യമിട്ടുള്ള ബ്ലൂ പ്രിന്റ്,’ എന്ന നയരേഖയിലാണ് വിഷയം ഐ.എം.എ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ആരോഗ്യ മേഖലയ്ക്കുള്ള ഏറ്റവും കുറഞ്ഞ സര്‍ക്കാര്‍ വിഹിതം ജി.ഡി.പിയുടെ 2.5 ശതമാനം ആയിരിക്കണമെന്നാണ് ആരോഗ്യകരമായ ഇന്ത്യയ്ക്കായി ഈയിടെ…

Read More

ടോയ്ലറ്റിൽ ടൂത് ബ്രഷ് വെക്കല്ലെ … വില്ലനാകും ..

ടോയ്ലറ്റ് ടോയ്ലറ്റ് തന്നെ. പല്ലു തേച്ച് ഫിനിഷ് ആയി പുറത്തു വന്നാൽ എല്ലാം ശുഭം എന്നു കരുതണ്ട… പല്ല് തേച്ച ബ്രഷ് ടോയ്ലറ്റിൽ തന്നെ വെച്ചാൽ അത് വില്ലനാണെന്ന് അറിയുക പല്ലുതേക്കാന്‍ ഉപയോഗിക്കുന്ന ബ്രഷും പേസ്റ്റുമെല്ലാം ഒട്ടുമിക്കപേരും ബാത്റൂമിലാണ് സൂക്ഷിക്കാറുള്ളത്. ടോയ്‌ലറ്റിനോട് വളരെ അടുത്താണ് ടൂത്ത് ബ്രഷ് സൂക്ഷിക്കുന്നതെങ്കില്‍ സൂക്ഷിക്കുക. ഒട്ടേറെ അസുഖങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഏത് വീടുകളിലും ഏറ്റവും കൂടുതല്‍ തവണ ഉപയോഗിക്കുന്നതും അതുപോലെ ഏറ്റവും കൂടുതല്‍ അണുബാധയുണ്ടാകാന്‍ സാധ്യതയുള്ള ഒരു…

Read More

ഡിസം 1 ലോക എയ്ഡ്സ് ദിനം.ഭക്ഷണത്തിന് എയ്‌ഡ്‌സ് രോഗം നിയന്ത്രിക്കാനാകുമോ?

എച്ച്ഐവി വൈറസ് ശരീരത്തിന്റെ പ്രതിരോധ ശേഷിയെ തകർക്കുന്നതിനാൽ രൂപപ്പെടുന്ന ഗുരുതര രോഗമാണ് എയ്ഡ്‌സ്. ശരീരത്തിൽ രോഗങ്ങളെയും അണുബാധകളെയും ചെറുക്കാനുള്ള കഴിവിനെ ഇല്ലാതാക്കുന്ന ഈ രോഗം പൂർണ്ണമായി മാറാൻ മരുന്നുകളില്ലെങ്കിലും, ശരിയായ പരിചരണവും ചികിത്സയും രോഗിയുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ലോകമെമ്പാടും എച്ച്‌ഐവി സംബന്ധിച്ച അവബോധം ഉയർത്തുന്നതിനായി ഡിസംബർ 1 ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു. എയ്ഡ്സിനെക്കുറിച്ചുള്ള തെറ്റായ ധാരണകൾ ഇന്നും സമൂഹത്തിൽ വ്യാപകമാണ്. രോഗികളെ തൊടുകയോ അവരുടെ കൂടെ ഭക്ഷണം കഴിക്കുകയോ ചെയ്താൽ വൈറസ് പകരുമെന്നുള്ള…

Read More

പ്രമേഹം സ്ഥിരീകരിച്ചാല്‍ ചുരുങ്ങിയ ചിലവില്‍ ലഭ്യമാകുന്ന മൂന്ന് സാധനങ്ങള്‍ രോഗി സ്വന്തമായി വാങ്ങി സൂക്ഷിക്കണമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ.

തിരുവനന്തപുരം : പ്രമേഹം സ്ഥിരീകരിച്ചാല്‍ ചുരുങ്ങിയ ചിലവില്‍ ലഭ്യമാകുന്ന മൂന്ന് സാധനങ്ങള്‍ രോഗി സ്വന്തമായി വാങ്ങി സൂക്ഷിക്കണമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ നാല് കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും ലോക പ്രമേഹദിനമായ ഇന്ന് അദ്ദേഹം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു. ‘ഇതിനൊക്കെ ചെറിയ ചിലവേ ഉള്ളൂ. എന്നാല്‍, ഷുഗർ നാനൂറും അഞ്ഞൂറും കടന്ന് കോംപ്ലിക്കേഷൻ ആയാല്‍ ചിലവുകള്‍ ലക്ഷങ്ങള്‍ കടക്കും. ഷുഗർ സ്ഥിരമായി നിയന്ത്രണത്തില്‍ ആണെങ്കില്‍ ആ വ്യക്തി ഭയപ്പെടേണ്ട കാര്യമില്ല….

Read More

ആതുര സേവനം നിശ്ചലം. ഡോക്ടർമാരുടെ സമരത്തിൽ മെഡിക്കൽ കോളേജുകളിൽ അടക്കം ചികിത്സ മുടങ്ങി.

തിരുവനന്തപുരം : ആതുര സേവനം നിശ്ചലം. ഡോക്ടർമാരുടെ സമരത്തിൽ മെഡിക്കൽ കോളേജുകളിൽ അടക്കം ചികിത്സ മുടങ്ങ.നിരവധി ആവശ്യങ്ങൾ ഉന്നയിച് കൊണ്ടാണ് സർക്കാർ ഡോക്ടർമാരുടെ പണിമുടക്ക് ആരംഭിച്ചത്.. അടിയന്തര ചികിത്സ ഒഴികെ ബാക്കി എല്ലാ പ്രവർത്തനങ്ങളും ബഹിഷ്കരിച്ചാണ് പ്രതിഷേധം. “ശമ്പള പരിഷ്കരണ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, പരിഷ്കരിച്ച ക്ഷാമബദ്ധ കേന്ദ്ര നിരക്കിൽ അനുവദിക്കുക, പുതിയ മെഡിക്കൽ കോളജുകളിൽ അധ്യാപക തസ്തികകൾ സൃഷ്ടിക്കുക, തുടങ്ങിയവയാണ് സമരത്തിന്‍റെ പ്രധാന ആവശ്യങ്ങൾ. കഴിഞ്ഞദിവസം ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും ആവശ്യങ്ങളിൽ തീരുമാനമായിരുന്നില്ല. ധനമന്ത്രിയെ…

Read More