കണ്ണൂരിൽ എംഎസ്എഫ് പ്രവർത്തകന് വെട്ടേറ്റു

കണ്ണൂര്‍:  കണ്ണൂർ വിളക്കോട് എംഎസ്എഫ് പ്രവർത്തകന് വെട്ടേറ്റ .ജില്ലാ പ്രവർത്തകസമിതി അംഗം നൈസാം പുഴക്കരയ്ക്കാണ് വെട്ടേറ്റത്. ഇരിട്ടി വിളക്കോട് വെച്ചുണ്ടായ ആക്രമണത്തിലാണ് നൈസാമിന്റെ കാലിന് വെട്ടേറ്റു. പരിക്കേറ്റ നൈസാമിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുള്ളറ്റിലും കാറിലുമെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്നാണ് എംഎസ്എഫിന്റെ ആരോപണം. ഇന്നലെ രാത്രിയാണ് ഇരിട്ടിയിൽ വെച്ചാണ് ആക്രമണം. പ്രദേശത്ത് ലീ​ഗ്-എസ്ഡിപിഐ പ്രവർത്തകർ തമ്മിൽ തെര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു

Read More

പിതാവിന് കൂട്ടിരിക്കാന്‍ വന്ന യുവാവ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി.

കണ്ണൂർ: പിതാവിന് കൂട്ടിരിക്കാന്‍ വന്ന യുവാവ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി ശ്രീകണ്ഠാപുരം കാഞ്ഞിലേരി ആലക്കുന്നിലെ പുതുപ്പള്ളിഞ്ഞാലില്‍ തോമസ്-ത്രേസ്യാമ്മ ദമ്ബതികളുടെ മകന്‍ ടോം തോംസനാ(40)ണ് മരിച്ചത്. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ഹെര്‍ണിയ ഓപ്പറേഷന്‍ കഴിഞ്ഞ് ടോം തോംസണിന്റെ പിതാവ് തോമസ് ചി കിത്സയിലായിരുന്നു. ഇദ്ദേഹത്തെ പരിചരിക്കുന്നതിനാണ് മകനായ ടോം ആശുപത്രിയില്‍ എത്തിയത്. നാല് ദിവസം മുമ്ബാണ് തോമസിനെ ഹെര്‍ണിയ ശസ്ത്രക്രിയക്കായി ഏഴാം നിലയില്‍ 702-ാം വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. പുലര്‍ച്ചെ ഒന്നോടെയാണ് പിതാവിന് കൂട്ടിരിക്കാനെത്തിയ ടോം…

Read More

ക്വാറിയില്‍ ലോറിക്ക് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂര്‍ ചിറ്റാരിപ്പറമ്പിലെ ക്വാറിയില്‍ ലോറിക്ക് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യ. നരവൂര്‍പാറ സ്വദേശി സുധിയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം. ലോറി ഡ്രൈവറായ സുധി ലോറിയിലേക്ക് ചെങ്കല്ല് കയറ്റുന്ന ജോലിയും ചെയ്യാറുണ്ടായിരുന്നു. ഇത്തരത്തില്‍ ലോറിയിലേക്ക് ചെങ്കല്ല് കയറ്റുന്ന സമയത്താണ് ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞുവീണത്. കല്ല് കയറ്റുന്ന ലോറിയുടെ പിന്‍ഭാഗം മുഴുവനായും മണ്ണിനടിയിലായതായാണ് പ്രാഥമിക വിവരം. മണ്ണിനടിയില്‍ പൂര്‍ണമായും അകപ്പെട്ട നിലയിലാണ് സുധിയുണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി സുധിയെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More

രാമന്തളിയിലെ കൂട്ടമരണം; ഭാര്യയും ഭാര്യയുടെ അമ്മയും സഹോദരനുമാണ് തന്റെയും മക്കളുടേയും മരണത്തിനു പൂർണ ഉത്തരവാദികൾ – ആമഹത്യ കുറിപ്പ് പുറത്ത്

കണ്ണൂര്‍ ∙ പയ്യന്നൂര്‍ രാമന്തളിയില്‍ ഒരു കുടുംബത്തിലെ 4 പേര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങൾ പുറത്ത്. ഭാര്യയും ഭാര്യയുടെ അമ്മയും സഹോദരനുമാണ് തന്റെയും മക്കളുടേയും മരണത്തിനു പൂർണ ഉത്തരവാദികൾഎന്നാണ് കലാധരൻ എഴുതിയ കുറിപ്പിലുള്ളത്. ജീവിക്കാൻ അനുവദിക്കാത്ത വിധം മക്കളെ വച്ച് തേജോവധം ചെയ്യുകയാണ്. താങ്ങാവുന്നതിലും അധികമായതിനാലാണ് ആത്മഹത്യ ചെയ്യുന്നത്. തെളിവുകൾ ഫോണിലുണ്ട്. മക്കളെ ഉപദ്രവിച്ചതിന്റെ തെളിവുകൾ പരിഗണിക്കാതെ കോടതി കുട്ടികളെ ഭാര്യയുടെ കൂടെ അയയ്ക്കാനാണ് ഉത്തരവിട്ടതെന്നും കുറിപ്പിൽ പറയുന്നു. മൊബൈൽ തുറക്കുന്നതിനുള്ള പാറ്റേൺ അടക്കം…

Read More

1,500 രൂപയുടെ കൂപ്പണ്‍ എടുത്താൽ 3,300 സ്‌ക്വയര്‍ ഫീറ്റ് വീടും 26 സെന്റ് സ്ഥലവും, ബാധ്യത തീർക്കാൻ വഴി കണ്ടെത്തിയ മുൻ പ്രവാസി അറസ്റ്റിൽ.

കണ്ണൂര്‍: ബാധ്യത തീര്‍ക്കാന്‍ കൂപ്പണുകള്‍ വില്‍പ്പന നടത്തി നറുക്കെടുപ്പിന് പദ്ധതിയിട്ട മുന്‍ പ്രവാസി അറസ്റ്റില്‍. കണ്ണൂര്‍ കേളകം അടക്കാത്തോട് സ്വദേശി ബെന്നി തോമസിനെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ബെന്നിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ലോട്ടറി വകുപ്പിന്റെ പരാതിയിലാണ് പൊലീസ് നടപടി. 1,500 രൂപയുടെ കൂപ്പണ്‍ എടുത്താല്‍ സമ്മാനമായി 3,300 സ്‌ക്വയര്‍ ഫീറ്റ് വീടും 26 സെന്റ് സ്ഥലവു വാഗ്ദാനം ചെയ്തായിരുന്നു നറുക്കെടുപ്പ് തീരുമാനിച്ചത്. വീടിന്റെ ജപ്തി നടപടികളില്‍ നിന്നും രക്ഷനേടാനും ഭാര്യയുടെ ചികിത്സ നടത്താനുമായിരുന്നു…

Read More

കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതി മരിച്ച നിലയില്‍

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതിയെ മരിച്ച നിലയില് കണ്ടെത്തി. വയനാട് കേണിച്ചിറ സ്വദേശി ജിൽസൺ (43) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിവു പോലെ ഭക്ഷണം കഴിച്ച ശേഷം കിടന്നതായിരുന്നു ജിൽസൺ. സെല്ലിനകത്ത് മൂടി പുതച്ച നിലയിലായിരുന്നു കിടന്നിരുന്നത്. പുലർച്ചെ സംഭവം ശ്രദ്ധയിൽ പെട്ട ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ജിൽസൺ കഴിഞ്ഞ അഞ്ചു മാസമായി കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനാണ്. ഈ വര്‍ഷം ഏപ്രിലിലാണ് കേണിച്ചിറ…

Read More

എസ്‌ഐആര്‍ സമ്മർദ്ദം പയ്യന്നൂരിൽ ബി.എൽ. ഒ ജീവനൊടുക്കി.

കണ്ണൂർ :പയ്യന്നൂര ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ ജീവനൊടുക്കി. കുന്നരു യുപി സ്‌കൂളിലെ പ്യൂണ്‍ അനീഷ് ജോര്‍ജിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്‌ഐആര് ജോലി സംബന്ധമായ സമ്മര്‍ദമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ബൂത്ത്‌ലെവല്‍ ഓഫീസറായ (ബിഎല്‍ഒ) അനീഷ് ജോര്‍ജ് ജോലി സമ്മര്‍ദത്തെക്കുറിച്ച് നേരത്തേ തന്നെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നതായാണ് സൂചന. ബിഎല്‍ഒ അനീഷിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ജോലി സമ്മർദത്തെ കുറിച്ച് അനീഷ് വീട്ടുകാരോട് പറഞ്ഞിരുന്നു. ഇന്ന് രാവിലെ വീട്ടുകാർ…

Read More

കൈക്കൂലിയായി ഫ്രിഡ്ജ് ; പോലീസുകാരൻ്റെ വീട്ടിൽ റെയ്ഡ്

കണ്ണൂർ:കണ്ണൂർ കണ്ണവത്ത് പോലീസ് ഉദ്യോഗസ്ഥന്റെ വാടകവീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ചെങ്കൽ ക്വാറി ഉടമയിൽനിന്ന്‌ പാരിതോഷികമായി ഫ്രിഡ്ജ് വാങ്ങിയതായി കണ്ടെത്തി. വിജിലൻസ് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കണ്ണവം പോലീസ് സ്റ്റേഷനിൽ പുതുതായെത്തിയ മലപ്പുറം സ്വദേശിയായ പോലീസുകാരനെതിരെയാണ് പരാതി ലഭിച്ചത്. റഫ്രജിറേറ്ററിന്റെ സീരിയൽ നമ്പറിൽനിന്ന്‌ തലശ്ശേരിയിലെ കടയിൽനിന്ന്‌ വാങ്ങിയതാണെന്ന് മനസ്സിലായി. വാങ്ങിയത് ഒരു ചെങ്കൽപ്പണയുടമയാണെന്നും വിജിലൻസ് കണ്ടെത്തി. തനിക്കെതിരെ വിജലൻസ് അന്വേഷണം നടക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ പോലീസുകാരൻ വ്യാഴാഴ്ച ചെങ്കൽപ്പണ ഉടമയ്ക്ക് ഗൂഗിൽ പേ വഴി…

Read More

ആൺ സുഹൃത്തിന് ഫോൺ ചെയ്ത് യുവതി ജീവനൊടുക്കി.

വളപട്ടണം : യുവതിയെ കിടപ്പുമുറിയിലെ സീലിങ്ങ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി.ചിറക്കല്‍ അലവില്‍ സ്വദേശി ഉപേന്ദ്രൻ്റെ മകള്‍ ടി.പ്രത് വി (24)യാണ് മരിച്ചത്. ഇന്നലെ രാത്രി 8.45 മണിയോടെയായിരുന്നു സംഭവം. കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ട യുവതിയെ ഗുരുതരാവസ്ഥയില്‍ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു വെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആണ്‍ സുഹൃത്തിന് ഫോണ്‍ ചെയ്ത ശേഷമാണ് ജീവനൊടുക്കിയതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.  വളപട്ടണം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. മൃതദ്ദേഹം പോസ്റ്റുമോർട്ടം നടപടികള്‍ക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read More

കണ്ണൂർ തളിപ്പറമ്പിൽ വൻ തീപിടിത്തം

കണ്ണൂർ: തളിപ്പറമ്പിൽ വൻ തീപിടിത്ത. ദേശീയപാതയിലെ ഷാലിമാർ ബിൽഡിങ്ങിലാണ് തീപിടിത്തമുണ്ടായത്. തീ അണക്കാൻ ശ്രമം തുടരുകയാണ്. ബസ്റ്റാന്‍ഡിന് സമീപത്തുള്ള വ്യാപാര സ്ഥാപനത്തിനാണ് തീപിടിത്തമുണ്ടായത്. തീ അണയ്ക്കാന്‍ അഗ്നിശമനസേന യൂണിറ്റുകള്‍ എത്തി. ഒരു കെട്ടിടത്തില്‍ നിന്നും മറ്റുള്ള കെട്ടിടങ്ങളിലേക്ക് തീ പടരുന്നുണ്ട്‌. നിരവധി കടകൾ കത്തിയമർന്നു‌. ബസ്റ്റാന്‍ഡിന് സമീപത്തുള്ള വ്യാപാര സ്ഥാപനത്തിനാണ് തീപിടിത്തമുണ്ടായത്. തീ അണയ്ക്കാന്‍ അഗ്നിശമനസേന യൂണിറ്റുകള്‍ എത്തി. ഒരു കെട്ടിടത്തില്‍ നിന്നും മറ്റുള്ള കെട്ടിടങ്ങളിലേക്ക് തീ പടരുന്നുണ്ട്‌. നിരവധി കടകൾ കത്തിയമർന്നു‌. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന്…

Read More